സംസ്ഥാനത്ത് ഇന്ന് മൂന്നു പേർക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 3 പേർക്ക് കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു. വയനാട് ജില്ലക്കാരായവർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ചെന്നൈയിൽ പോയി വന്ന ലോറി ഡ്രൈവറുടെ ഭാര്യക്കും അമ്മയ്ക്കും, ലോറി ക്‌ളീനറുടെ മകനുമാണ് രോഗബാധ.

ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 37 ആയി. നിലവിൽ ചികിത്സയിലുള്ള ആരും ഇന്ന് രോഗ വിമുക്തരായില്ല. 86 പേരെയാണ് ഇന്നുമാത്രം ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത്.308 പേരാണ് ഇപ്പോൾ ആശുപത്രിയിൽ നിരീക്ഷണത്തിൽ ഉള്ളത്.

ആകെ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 21342 പേരാണ്. വീടുകളിൽ 21034 പേരും ആശുപത്രിയിൽ 308 പേരുമാണ് ഉള്ളത്. കണ്ണൂർ- 18, കോട്ടയം- 6, വയനാട്- 4, കൊല്ലം- 3 കാസർഗോഡ്- 3, പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഓരോരുത്തർ വീതം എനിങ്ങനെയാണ് ചികിത്സയിൽ ഉള്ളവരുടെ എണ്ണം.

Story highlights- covid 19 kerala updates