മൊട്ടയടിച്ച കേശുവിന്റെ ലുക്ക് മാറി; ഇത് ദിലീപിന്റെ ലോക്ക് ഡൗൺ ലുക്ക്

ലോക്ക് ഡൗൺ കാലത്ത് സിനിമാതാരങ്ങളൊക്കെ പുത്തൻ ലുക്കുകൾ പരീക്ഷിക്കുകയാണ്. നാലാം ഘട്ട ലോക്ക് ഡൗണിലാണ് സലൂണുകൾ തുറന്നത്. അതുവരെ വീട്ടിൽ തന്നെ ഹെയർസ്റ്റൈൽ പരീക്ഷണങ്ങളിലായിരുന്നു ഇവർ. സിനിമാതാരങ്ങൾ മാത്രമല്ല, സാധാരണക്കാരുടെ കാര്യവും ഇങ്ങനെ തന്നെയാണ്. ഇപ്പോൾ നടൻ ദിലീപിന്റെ ലോക്ക് ഡൗൺ ലുക്ക് ശ്രദ്ധേയമാകുകയാണ്.

സമൂഹമാധ്യമങ്ങളിൽ സജീവമല്ലാത്ത ദിലീപിന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളുമൊക്കെ ശ്രദ്ധിക്കപ്പെടുന്നത് ഏതെങ്കിലും ഓഡിയോ പ്രകാശന ചടങ്ങുകളിലും സിനിമ പ്രഖ്യാപന വേദികളിലൂടെയുമൊക്കെയാണ്. ഇപ്പോൾ സിനിമ റിലീസുകളും ചിത്രീകരണവും നിർത്തിവെച്ചതോടെ ദിലീപിനെ കുറിച്ച് ഒരു വാർത്തകളുമില്ലായിരുന്നു.

മോഹൻലാലിൻറെ പിറന്നാൾ ദിനത്തിൽ വീഡിയോ സന്ദേശത്തിലൂടെ ദിലീപ് ആശംസകൾ അറിയിച്ചപ്പോഴാണ് പുതിയ ലുക്ക് ശ്രദ്ധിക്കപ്പെട്ടത്. ‘കേശു ഈ വീടിന്റെ നാഥൻ’ എന്ന ചിത്രത്തിനായി മൊട്ടയടിച്ചിരുന്നു ദിലീപ്. ഇപ്പോൾ താടിയും മുടിയുമൊക്കെ വളർന്ന ലുക്കിലാണ്. ‘കേശു ഈ വീടിന്റെ നാഥനി’ൽ വൃദ്ധ വേഷത്തിലാണ് ദിലീപ് എത്തുന്നത്.

Story highlights-dileep’s new look