28 വർഷങ്ങൾക്ക് മുൻപും ശേഷവും ഞങ്ങൾ; സഹോദരിമാർക്കൊപ്പമുള്ള ചിത്രവുമായി ദിലീഷ് പോത്തൻ

മലയാളികളുടെ പ്രിയ സംവിധായകനാണ് ദിലീഷ് പോത്തൻ. റിയലിസ്റ്റിക് സിനിമകളിലൂടെ ശ്രദ്ധേയനായ ദിലീഷ് പോത്തൻ സമൂഹ മാധ്യമങ്ങളിൽ വളരെ വിരളമായാണ് സാന്നിധ്യമാകാറുള്ളത്. ഇപ്പോൾ ‘ജിബൂട്ടി’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ആഫ്രിക്കയിലാണ് ദിലീഷ് പോത്തൻ. ഷൂട്ടിങ്ങ് പൂർത്തിയായെങ്കിലും ഇന്ത്യയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ തിരികെ മടങ്ങാൻ സാധിക്കാതെ വരികയായിരുന്നു.

ഇപ്പോൾ തന്റെ പഴയ കാല ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് ദിലീഷ് പോത്തൻ. സഹോദരിമാർക്കൊപ്പമുള്ള കുട്ടിക്കാല ചിത്രമാണ് ദിലീഷ് പങ്കുവയ്ക്കുന്നത്.

Read More: വാറ്റു ചാരായത്തിൽ നിന്നും സാനിറ്റൈസർ; ഗുലുമാലിലായി നടി വിദ്യ വിജയകുമാർ- രസകരമായ വീഡിയോ

28 വർഷം മുൻപ് ഒരിടത്തൊരു ദിലീഷ് ഫിലിപ്പും ജിൻസി ഫിലിപ്പും ജോയ്സി ഫിലിപ്പും ഉണ്ടായിരുന്നു. 28 വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ അവര്‍ ദിലീഷ് പോത്തനും ജിൻസി സനിലും ജോയ്സി കെവിനുമാണ് എന്നാണ് ദിലീഷ് ചിത്രത്തിനൊപ്പം കുറിക്കുന്നത്. സഹോദരിമാർക്കൊപ്പമുള്ള പുതിയ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

Story highlights- dileesh pothen’s childhood photo with sisters