സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

rain

സംസ്ഥാനത്ത് ചില ജില്ലകളിൽ അടുത്ത 24  മണിക്കൂറിനുള്ളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത.

മഴയ്ക്ക് പുറമെ ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. അതിനാൽ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചിട്ടുണ്ട്.

അതേസമയം തിരുവനന്തപുരം ജില്ലയിൽ കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വിവിധ ഇടങ്ങളിൽ ഉരുൾപൊട്ടലും ഉണ്ടായി. നിരവധി നാശങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Story Highlights:heavy rain alert in 6 districts