കയ്യില്ലെങ്കിലെന്താ, കഴിവും ആത്മസമർപ്പണവുമുണ്ടല്ലോ- കയ്യടി നേടി ഒരു കലാകാരൻ- വീഡിയോ

ചില മനുഷ്യരുടെ ആത്മവിശ്വാസം ഒരു പ്രതിസന്ധിയിലും നഷ്ടമാകില്ല. അവർ ഏത് സാഹചര്യത്തെയും അഭിമുഖീകരിക്കുന്നത് വളരെ കരുത്തോടെയാണ്. ഒരു ചെറിയ വീഴ്ചയിൽ തകർന്നുപോകുന്നവർ മാതൃകയാക്കേണ്ടത് ഇത്തരം ആളുകളെയാണ്.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധയ്ക്കപ്പെടുകയാണ് ഒരു അനുഗ്രഹീത കലാകാരൻ. കയ്യൊന്നു മുറിഞ്ഞാൽ പോലും തളർന്നു പോകുന്ന എല്ലാവരും ഒരു കൈപ്പത്തി ഇല്ലാതെയും ആത്മവിശ്വാസത്തോടെ അതിമനോഹരമായി തബല വായിക്കുകയാണ് ഇദ്ദേഹം.

ഒരു തരത്തിലും അദ്ദേഹത്തെ തളർത്താൻ ഒരു പ്രതിസന്ധിക്കും സാധിക്കില്ല എന്നതിന്റെ നേർക്കാഴ്ചയാണ് ഇത്. ആ മുഖത്തുള്ള സന്തോഷവും ദൃഢനിശ്ചയവും എല്ലാവര്ക്കും പ്രചോദനമാണ്.