രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 90,000 കടന്നു

May 17, 2020
india

ഇന്ത്യയിൽ കൊറോണ ബാ​ധി​ത​രു​ടെ എ​ണ്ണം 90,000 ക​ട​ന്നു. 90,927 പേര്‍ക്കാ​ണ് രോ​ഗം ഇ​തു​വ​രെ ബാ​ധി​ച്ച​ത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,987 പേര്‍ക്കാണ്​ രോഗബാധ സ്ഥിരീകരിച്ചത്​. 24 മണി​ക്കൂ​റി​നി​ടെ 120 പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​മാ​യി. ഇന്ത്യയിൽ  കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 2,872 ആ​യി ഉ​യ​ര്‍​ന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ്​ ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്ത്​ വിട്ടത്​.

Read also: ഇതാണ് ഇന്ത്യയിലെ വൻമതിൽ; അത്ഭുത കാഴ്ചകൾ ഒരുക്കി കുംഭൽഗഡ് കോട്ട

മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും അധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം കേരളത്തിൽ രോഗം ബാധിച്ച് ആശുപത്രിയിൽ കഴിയുന്നത് 87 പേരാണ്. 497 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 56,981 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 56,362 പേര്‍ വീടുകളിലും 619 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 

Story highlights: India Covid updates