പാടാത്ത വീണയും പാടുന്ന ലോക്ക് ഡൗണ്‍ കാലം; വീണവായനയില്‍ മുഴുകി മഞ്ജു വാര്യര്‍: വീഡിയോ

Manju Warrier plays musical instrument

കൊവിഡ് 19 എന്ന മഹാമാരിക്കെതിരെ പോരാടുകയാണ് ലോകം. രാജ്യത്തും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തം. കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കാന്‍ മെയ് 17 വരെ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടുതല്‍ ആളുകളും വീടുകളില്‍ത്തന്നെ കഴിയുന്നു. സിനിമാ ചിത്രീകരണങ്ങളൊക്കെ നിര്‍ത്തിവെച്ചിരിക്കുന്നതിനാല്‍ ചലച്ചിത്ര താരങ്ങളില്‍ അധികവും വീടുകളില്‍തന്നെ കഴിയുകയാണ്.

എന്നാല്‍ ലോക്ക് ഡൗണ്‍ കാലത്തെ ക്രിയാത്മകമാക്കി മാറ്റിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം മഞ്ജു വാര്യര്‍. അടുത്തിടെ ലോക്ക് ഡൗണ്‍ കാലത്ത് നൃത്തം ചെയ്യുന്ന താരത്തിന്റെ വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ വീണ വായിക്കുന്ന മഞ്ജു വാര്യരുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. വീണ വായന അഭ്യസിക്കുകയാണ് താരം.

Read more: ചേലുള്ള നാടന്‍പാട്ടിന്റെ ശീലുകളുമായി കുഞ്ഞൂട്ടനും ഗോക്കുട്ടനും; ദേ ഇവരാണ് സൈബര്‍ലോകം ഹൃദയത്തിലേറ്റിയ ആ കുരുന്ന് ഗായകര്‍

1995-ല്‍ പുറത്തിറങ്ങിയ ‘സാക്ഷ്യം’ എന്ന ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള മഞ്ജു വാര്യരുടെ അരങ്ങേറ്റം. തുടര്‍ന്ന് ‘സല്ലാപം’ എന്ന ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധേയമായി. ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞു നിന്ന താരം പിന്നീട് കുറേ കാലത്തേക്ക് വെള്ളിത്തിരയില്‍ അത്ര സജീവമായിരുന്നില്ല. പിന്നീട് 2014-ല്‍ തിയേറ്ററുകളിലെത്തിയ ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യര്‍ വീണ്ടും സിനിമയില്‍ സജീവമായി. ധനുഷ് നായകനായെത്തിയ ‘അസുരന്‍’ എന്ന ചിത്രത്തിലൂടെ തമിഴിലേയ്ക്കും അരങ്ങേറ്റം കുറിച്ചു താരം.

Story Highlight: Manju Warrier plays musical instrument lockdown life <

/p>