‘പിറന്നാൾ നിറവിൽ ലാലേട്ടൻ’; സോഷ്യൽ മീഡിയയിൽ ഹിറ്റായി ഒരു കിടിലൻ മാഷപ്പ്, വീഡിയോ

mohanlal

മലയാളക്കരയുടെ അഭിമാനം എന്ന് മലയാളികൾ ഒന്നടങ്കം വിളിച്ചുപറയുന്ന ഒരേയൊരു പേര് നടന വിസ്മയം മോഹൻലാൽ. ഇന്ന് പിറന്നാളിന്റെ നിറവിൽ നിൽക്കുന്ന സൂപ്പർ സ്റ്റാറിന് ആശംസകളുമായി ലോകം മുഴുവനുമുള്ള മലയാളികൾ എത്തുന്നുണ്ട്.

ചലച്ചിത്രതാരങ്ങളും ആരാധകരും അടക്കം നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുന്നത്. ആശംസകളും വീഡിയോകളും കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ‘ലാലിസം’ നിറയുകയാണ്. പിറന്നാൾ ആശംസാ വീഡിയോകൾക്കിടയിൽ ഏറെ ശ്രദ്ധ നേടുകയാണ് ലിന്റോ കുര്യൻ എന്ന ആരാധകന്റെ ഒരു മാഷപ്പ്. മോഹൻലാലിൻറെ വ്യത്യസ്തമായ കഥാപാത്രങ്ങൾക്കൊപ്പം അദ്ദേഹത്തെക്കുറിച്ച് ചലച്ചിത്രരംഗത്തെ പ്രമുഖർ പറയുന്ന വാക്കുകളും കോർത്തിണക്കിക്കൊണ്ട് തയ്യാറാക്കിയിരിക്കുന്ന ഈ വീഡിയോ ഇതിനോടകം മൂന്ന് ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.

Read also: ‘ഏതു പാത്രത്തിലെടുക്കുമ്പോഴും അതിന്റെ രൂപം പ്രാപിക്കുന്നൊരു പുഴയാണ് ലാലേട്ടൻ’- മോഹൻലാലിന് പിറന്നാൾ ആശംസിച്ച് മഞ്ജു വാര്യർ

താരത്തിന്റെ 60- മത് പിറന്നാളാണ് ഇന്ന്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസുകളിൽ ഇടം നേടിയ താരം ഏകദേശം മുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും തിളങ്ങിയ താരം ബോളിവുഡിലും അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ സംവിധാനത്തിലേക്കും ചുവട് വെയ്ക്കാൻ ഒരുങ്ങുകയാണ് മോഹൻലാൽ.