സ്വകാര്യ ബസ്സുകൾ സർവീസ് ആരംഭിച്ചു

സംസ്ഥാനത്ത് വിവിധ ജില്ലകളിലായി സ്വകാര്യ ബസ്സുകൾ സർവീസ് ആരംഭിച്ചു. കൊച്ചി, ഇടുക്കി ജില്ലകളിൽ ഇന്നലെ മുതൽ ചുരുക്കം ബസുകൾ ഓടിത്തുടങ്ങിയിരുന്നു. രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴു വരെ അര മണിക്കൂർ ഇടവേളയിൽ ബസുകൾ ഓടിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം എന്ന സംഘടനയുടെ കീഴിലുള്ള കെ എം ടി സിയുടെ പത്തു ബസുകൾ പൂത്തോട്ട- ഹൈക്കോർട്ട് റൂട്ടിൽ ഓടുമെന്ന് അറിയിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിലും കോഴിക്കോട് ജില്ലയിലും ചുരുക്കം ബസുകൾ സർവീസ് നടത്തിയിരുന്നു.

Read More:‘ഏതു പാത്രത്തിലെടുക്കുമ്പോഴും അതിന്റെ രൂപം പ്രാപിക്കുന്നൊരു പുഴയാണ് ലാലേട്ടൻ’- മോഹൻലാലിന് പിറന്നാൾ ആശംസിച്ച് മഞ്ജു വാര്യർ

കൊവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച പൊതുഗതാഗതം നാലാം ഘട്ടത്തിൽ പുനഃരാരംഭിക്കുകയായിരുന്നു. എന്നാൽ സ്വകാര്യ ബസുകൾ നിരത്തിലിറങ്ങില്ലെന്നായിരുന്നു ബസ് ഉടമകൾ അറിയിച്ചിരുന്നത്. ഈ സാഹചര്യത്തിൽ കെ എസ് ആർ ടി സി സർവീസ് ആരംഭിച്ചിരുന്നു.

Story highlights- Private buses restarted service