കാരുണ്യത്തിന്റെ വെളിച്ചം വീശി ഒരു റമദാൻ സ്പെഷ്യൽ ഗാനം; വീഡിയോ

music

കൊറോണ വൈറസ് വിതച്ച മഹാമാരിയിൽ വിറങ്ങലിച്ച് നിൽക്കുന്ന ലോകജനതയ്ക്ക് മുന്നിൽ, കാരുണ്യത്തിന്റെ വെളിച്ചം വീശുന്ന ഈ റമദാൻ കാലത്ത് ഒരു മനോഹര സംഗീതം ഒരുക്കിയിരിക്കുകയാണ് ഒരു കൂട്ടം കലാകാരന്മാർ.

ഫ്‌ളവേഴ്‌സ് ടോപ് സിംഗറിൽ ലോനപ്പനെന്ന പേരിൽ പ്രേക്ഷക പ്രിയങ്കരനായ ലിനു ലാലാണ് വീഡിയോയുടെ ആശയത്തിന് പിന്നിൽ. റമദാൻ കാലത്തിന്റെ വിശുദ്ധിയും പുണ്യവും പറയുന്ന വീഡിയോ ഗാനത്തിന്റെ കാമറയും എഡിറ്റിങും നിർവഹിച്ചിരിക്കുന്നതും ലിനു ലാൽ തന്നെയാണ്. വിപിൻ ജെഫ്രിന്റെ വരികൾക്ക് ശ്യാമപ്രസാദ് സംഗീതം നൽകി ആലപിച്ചിരിക്കുന്ന ഗാനം സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു. കീ ബോർഡ് കൈകാര്യം ചെയ്തിരിക്കുന്നത് മധു പോളാണ്.

Read also: ജോലിക്കിടയിൽ അമ്പരപ്പിക്കുന്ന ചുവടുകളുമായി ഒരു ചെറുപ്പക്കാരൻ; ഋത്വിക് റോഷന്റെ ശ്രദ്ധ ക്ഷണിച്ച് ആയിരങ്ങൾ പങ്കുവെച്ച വീഡിയോ

കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും ലോകം മുഴുവനുമുള്ള വിശ്വാസികളിലേക്ക് ആത്മസമർപ്പണത്തിന്റെ സന്ദേശവുമായി എത്തുന്ന ഈ റമദാനിൽ, സംഗീതത്തിലൂടെ ആശ്വാസം പകരുകയാണ് ഈ കലാകാരന്മാർ.

Story Highlights: Ramadan special music album Ramadanile Pirapol