സ്പെഷ്യൽ ട്രെയിൻ; കേരളത്തിനകത്ത് യാത്രയ്ക്ക് അനുമതിയില്ല- ടിക്കറ്റ് നിരക്ക് തിരികെ നൽകാൻ ഉത്തരവ്

മൂന്നാം ഘട്ട ലോക്ക് ഡൗൺ അവസാനിക്കുന്ന ഘട്ടത്തിൽ യാത്രകളിൽ ചെറിയ ഇളവുകളുമായി സ്പെഷ്യൽ ട്രെയിൻ ഓടിത്തുടങ്ങി. ഡൽഹിയിൽ നിന്നും വരുന്ന ട്രെയിനിൽ അന്യസംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് യാത്ര നടത്താൻ മാത്രമേ അനുമതിയുള്ളു. സ്പെഷ്യൽ ട്രെയിനിൽ കേരളത്തിൽ ഒരു ജില്ലയിൽ നിന്നും മറ്റൊരു ജില്ലയിലേക്ക് യാത്ര അനുവദിച്ചിട്ടില്ല.

നിലവിൽ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ ആണ് സ്പെഷ്യൽ ട്രെയിന് സ്റ്റോപ്പുകൾ ഉള്ളത്. സ്പെഷ്യൽ ട്രെയിനിൽ സ്റ്റോപ്പുകൾ ഉള്ള ജില്ലയിൽ നിന്നും മറ്റൊരു ജില്ലയിലേക്ക് യാത്ര നടത്താൻ സാധിക്കില്ല.

Read More:ആത്മനിർഭർ അഭിയാൻ: 15 ഇന പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി

എന്നാൽ ധാരാളം ആളുകൾ ടിക്കറ്റുകൾ ഇത്തരത്തിൽ ബുക്ക് ചെയ്തിട്ടുണ്ട്. ഇത് അനുവദനീയമല്ലെന്നും ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് റെയിൽവേ ഉത്തരവിറക്കി. കേരളത്തിനകത്ത് യാത്ര അനുവദിക്കരുതെന്ന സംസ്ഥാന സർക്കാർ നിർദേശത്തിനനുസരിച്ചാണ് റെയിൽവേയുടെ ഉത്തരവ്.

Story highlights-Special train travel is not permitted within kerala