നീളുന്ന കാത്തിരിപ്പുമായി അകലങ്ങളിലെ ലോക്ക് ഡൗൺ പ്രണയം പറഞ്ഞ് ‘തനിയെ..’ – ശ്രദ്ധേയമായി മ്യൂസിക് വീഡിയോ

എത്രയെത്ര പ്രണയിതാക്കളാണ് ഈ ലോക്ക് ഡൗൺ കാലത്ത് പരസ്പരം കാണാനായി കാത്തിരിക്കുന്നുണ്ടാകുക? സന്ദേശങ്ങളിലൂടെയും കോളുകളിലൂടെയും മാത്രം നിലനിൽക്കുന്ന ബന്ധങ്ങളുടെ കാത്തിരിപ്പും ലോക്ക് ഡൗണിനൊപ്പം നീളുകയാണ്. അകലങ്ങളിൽ കാത്തിരിക്കുന്ന ഒരു ലോക്ക് ഡൗൺ പ്രണയം പങ്കുവയ്ക്കുകയാണ് തനിയെ എന്ന മ്യൂസിക് വീഡിയോ.

സാരഥി ക്രീയേഷന്സിന്റെ ബാനറിൽ അർജുൻ രാജ് എഴുതി നവനീത് മോഹൻ സംഗീതം ചെയ്തിരിക്കുന്ന ഗാനം സംവിധാനം ചെയ്തിരിക്കുന്നത് രജിൽ കെയ്സി ആണ്. ഗാനം ആലപിച്ചിരിക്കുന്നത് പ്രസൂൺ സുധാകറാണ്.

Read More:ചെറുപ്പത്തിൽ വേർപിരിഞ്ഞ കൂടപ്പിറപ്പിനെ കണ്ട് പരസ്പരം കെട്ടിപ്പിടിച്ച് പട്ടികുഞ്ഞുങ്ങൾ- അമ്പരപ്പിക്കുന്ന സ്നേഹക്കാഴ്ച

അഭി കോട്ടൂർ ക്യാമറയും, അഭിലാഷ് കോക്കാട് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഷൈജു പേരാമ്പ്രയാണ് ആർട്ട്. അർജുൻ അജു, ദർശന, സെബിൻ നമ്പ്യാർ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

Story highlights-Thaniye music video