സർവകലാശാല പരീക്ഷകൾ ജൂൺ ആദ്യം ആരംഭിക്കും

സർവകലാശാല പരീക്ഷകൾ ജൂൺ ആദ്യവാരം നടത്തുവാൻ തീരുമാനം. വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന്റെ അധ്യക്ഷതയിൽ വൈസ് ചാൻസലർമാറുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് തീരുമാനമായത്.

ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കണം പരീക്ഷകൾനടത്തണമെന്നും അവസാന വർഷ പരീക്ഷകൾക്ക് മുൻഗണന നൽകണമെന്നുമാണ് തീരുമാനിച്ചിരിക്കുന്നത്.

Read More:സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കൊവിഡ്- എട്ടുപേർക്ക് രോഗമുക്തി

ഓരോ സർവകലാശാലയും സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ പ്രത്യേകതകൾ കണക്കിലെടുത്തായിരിക്കണം പരീക്ഷാ തീയതികൾ തീരുമാനിക്കേണ്ടത്. വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായ പരീക്ഷാകേന്ദ്രങ്ങൾ തെരഞ്ഞെടുക്കാൻ അവസരം നൽകണമെന്നും കെ.ടി.ജലീൽ അറിയിച്ചു.

Story highlights- university exams’s will be held in first week of june