ഇത് ആനിമേഷൻ സിനിമയിലെ രംഗമല്ല, അതിമനോഹരമായൊരു പൂന്തോട്ടം- അമ്പരപ്പിക്കുന്ന കാഴ്ച

ആനിമേഷൻ സിനിമകളിലും നമ്മുടെയൊക്കെ സങ്കൽപങ്ങളിലും നിറഞ്ഞു നിൽക്കുന്ന ചില സ്ഥലങ്ങളില്ലേ? യഥാർത്ഥത്തിൽ അങ്ങനെയൊരു സ്ഥലമുണ്ടോ എന്ന് പോലും സംശയിക്കുന്ന തരത്തിൽ ഭാവനയിൽ നമ്മൾ ഒട്ടേറെ അതിമനോഹരമായ കാര്യങ്ങൾ മെനെഞ്ഞെടുക്കാറുണ്ട്. അതുപോലെ ഒരു ആനിമേഷൻ വീഡിയോ ആണെന്ന് തോന്നിക്കുന്ന തരത്തിൽ അതിസുന്ദരമായ ഒരു പൂന്തോട്ടം ശ്രദ്ധേയമാകുകയാണ്.

വൈൽഡ് ലുപിൻ എന്ന പുഷ്പം വിവിധ നിറത്തിൽ ഏക്കറുകളോളം പടർന്നതാണ് അമ്പരപ്പിക്കുന്ന ഈ കാഴ്ച സമ്മാനിക്കാൻ കാരണം. സാധാരണ ലുപിൻ, വെളുപ്പ്, വയലറ്റ് നിറങ്ങളിൽ ഇടകലർന്നാണ് കാണപ്പെടാറുള്ളത്.

Read More:മെസ്സിയുടെ പിറന്നാൾ ദിനത്തിൽ ലോകം തിരഞ്ഞത് ആരതിനെ; കാരണം ഇതാണ്

എന്നാൽ, ഇവിടെ വയലറ്റ്, വെളുപ്പ്, പിങ്ക്, മഞ്ഞ, നീല, റോസ് നിറത്തിന്റെ വിവിധ ഷെയ്‌ഡുകൾ എന്നിങ്ങനെ വളരെ വർണാഭമായാണ് വിരിഞ്ഞിരിക്കുന്നത്. വളരെ മനോഹരമാണ് ഈ കാഴ്ച. ന്യൂസിലാന്റിലെ ടെകാപോ തടാകത്തിനു സമീപമാണ് ഈ പൂക്കൾ വിരിഞ്ഞ് സുന്ദരമായ കാഴ്ച സമ്മാനിച്ചിരിക്കുന്നത്.

Story highlights-A field of wild lupine in bloom around Tekapo Lake, New Zealand