തെന്നിന്ത്യന്‍ ചലച്ചിത്ര താരം ഉഷാറാണി അന്തരിച്ചു

Actress Usharani

തെന്നിന്ത്യന്‍ ചലച്ചിത്ര നടി ഉഷാറാണി അന്തരിച്ചു. 62 വയസ്സായിരുന്നു പ്രായം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന താരം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍വെച്ചാണ് മരണപ്പെട്ടത്.

അന്തരിച്ച സംവിധായകന്‍ എന്‍ ശങ്കരന്‍നായരുടെ ഭാര്യയാണ് ഉഷാറാണി. അഹം, ഏകലവ്യന്‍, ഭാര്യ, തൊട്ടാവാടി, അങ്കത്തട്ട്, മഴയെത്തും മുന്‍പേ, പത്രം എന്നിവയാണ് ഉഷാറാണി അഭിനയിച്ച പ്രധാന മലയാള ചലച്ചിത്രങ്ങള്‍.

1966-ല്‍ ജയില്‍ എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടായിരുന്നു ചലച്ചിത്ര രംഗത്തേയ്ക്കുള്ള ഉഷാറാണിയുടെ അരങ്ങേറ്റം. പിന്നീട് നിരവധി ചിത്രങ്ങളില്‍ പ്രധാന കഥാപാത്രമായെത്തി. മലയാളം, മതിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്.

Story highlights: Actress Usharani passes away