വിജയ് ഗാനത്തിന് തകർപ്പൻ ചുവടുകളുമായി വീണ്ടും അശ്വിന്റെ ട്രെഡ്മിൽ ഡാൻസ്- വൈറലായി ‘വാത്തി കമിംഗ്’

അനുകരണ കലയിലും അഭിനയത്തിലും കഴിവ് തെളിയിച്ചാണ് നടൻ അശ്വിൻ കുമാർ ശ്രദ്ധേയനായത്. ഇപ്പോൾ തന്റെ നൃത്ത പാടവത്തിലൂടെയും കയ്യടി നേടുകയാണ് താരം. ഓരോ താരങ്ങളെയും അനുകരിച്ച് ട്രെഡ്മിൽ നൃത്തമാണ് അശ്വിൻ കാഴ്ച വയ്ക്കുന്നത്.

മുൻപ് കമൽഹാസന്റെ അപൂർവ സഹോദരങ്ങളിലെ ഗാനത്തിന് ചുവടുവെച്ചത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനു പിന്നാലെ തമിഴ് നടൻ വിജയ്‌യുടെ മാസ്റ്റർ എന്ന ചിത്രത്തിലെ ഗാനത്തിനും ചുവടുവെച്ചിരിക്കുകയാണ് അശ്വിൻ.’വാത്തി കമിംഗ്’ എന്ന ഗാനത്തിന് ഒപ്പം അതേ വേഷവിധാനത്തോടെയാണ് അശ്വിൻ എത്തുന്നത്.

Read More:‘കിറ്റി’യോട് കുറുമ്പ് കാട്ടി ‘യായ’; വൈറലായി അപൂർവ സ്നേഹത്തിന്റെ ക്യൂട്ട് വീഡിയോ

നടൻ അജു വർഗീസും അശ്വിന്റെ നൃത്ത വീഡിയോ പങ്കുവെച്ചിരുന്നു. വിജയ്‌യുടെ ജന്മദിനത്തിനോടനുബന്ധിച്ചാണ് അശ്വിൻ ‘മാസ്റ്റർ’ ഗാനത്തിന് ചുവടുവച്ചത്. കമൽ ഹാസന്റെ ചുവടുകളും മുഖ ഭാവങ്ങളും അനുകരിച്ച് ചെയ്ത നൃത്തത്തിന് മുൻപ് ഒട്ടേറെ അഭിനന്ദനങ്ങൾ അശ്വിനെ തേടി എത്തിയിരുന്നു. നടൻ കമൽ ഹാസനും അശ്വിന് അഭിനന്ദനം അറിയിച്ചിരുന്നു.

Story highlights- ashwin kumar’s treadmill dance went viral