സംസ്ഥാനത്ത് ഇന്ന് 111 പേർക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 111 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം നൂറിലധികം പേർക്ക് ഇതാദ്യമായാണ് രോഗബാധ സ്ഥിരീകരിക്കുന്നത്. പാലക്കാട്-40, മലപ്പുറം-18, പത്തനംതിട്ട-11, എറണാകുളം-10, തൃശൂർ- 8, തിരുവനന്തപുരം, ആലപ്പുഴ-5, കോഴിക്കാട്-4, ഇടുക്കി, വയനാട്- 3, കോട്ടയം, കാസർഗോഡ്-ഒരാൾ വീതം രോഗം സ്ഥിരീകരിച്ചു.

സമ്പർക്കത്തിലൂടെ 10 പേർക്കാണ് രോഗം ബാധിച്ചത്. ഇന്ന് രോഗബാധിതരായവരിൽ 50 പേർ വിദേശത്ത് നിന്നെത്തിയവരാണ്. 48 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്. മൂന്ന് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 22 പേർ രോഗമുക്തരായി.

തിരുവനന്തപുരം-1, ആലപ്പുഴ, എറണാകുളം-4, തൃശൂർ-5, കാസർഗോഡ് -7 എന്നിങ്ങനെയാണ് രോഗവിമുക്തരായവരുടെ കണക്ക്. ഇന്ന് മാത്രം 247 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 128 ആയി.

Story highlights-covid 19 kerala updates