എന്തിനാണ് റാപ്പിഡ് ടെസ്റ്റുകൾ നടത്തുന്നത്…

covid

റാപ്പിഡ് ടെസ്റ്റ്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏറ്റവും കൂടുതലായി കേട്ട പദങ്ങളിൽ ഒന്നാണ് റാപ്പിഡ് ടെസ്റ്റ്.

  • COVID 19 ന്‍റെ സാമൂഹിക വ്യാപന സാധ്യത പരിശോധിക്കാനും രോഗബാധക്കെതിരെ ജനങ്ങളില്‍ രൂപപ്പെട്ട ആര്‍ജിത പ്രതിരോധ ശേഷി തിരിച്ചറിയുന്നതിനുമാണ് റാപ്പിഡ് ടെസ്റ്റുകള്‍ ഉപയോഗിക്കുന്നത്.
  • രക്തമെടുത്ത് ആന്‍റിബോഡി സാന്നിധ്യമാണ് ഇതിലൂടെ പരിശോധിക്കുന്നത്. 
  • രോഗമുണ്ടോയെന്നതിനൊപ്പം, സമൂഹവ്യാപനം ഉണ്ടായോ എന്നും ആന്‍റിബോഡി രൂപപ്പെട്ട് ചികിത്സയില്ലാതെ തന്നെ പ്രതിരോധശേഷി കൈവരിച്ചോയെന്നു അറിയാനും ഇതിലൂടെ സാധിക്കും.

  • റാപ്പിഡ് ടെസ്റ്റുകള്‍ക്ക് വിധേയമാകേണ്ടവരെ മുന്‍ഗണനാ ക്രമത്തില്‍ നാലു ഗ്രൂപ്പായി തിരിച്ചിട്ടുണ്ട്.
  • ഒന്നാം ഗ്രൂപ്പില്‍ COVID 19 രോഗികളെ നേരിട്ട് പരിച്ചരിച്ചവരും അത്തരം ആശുപത്രികളിലെ മറ്റു മേഖലകളില്‍ ജോലിചെയ്തവരുമായ ആരോഗ്യ പ്രവര്‍ത്തകരെയാണു ഉള്‍പ്പെടുത്തിയിട്ടുള്ളതു.
  • ഗ്രൂപ്പ് രണ്ടില്‍ പൊതുജനങ്ങളുമായി കൂടുതല്‍ സമ്പര്‍ക്കമുള്ള സര്‍ക്കാര്‍/അനുബന്ധ പ്രവര്‍ത്തകരെയാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
  • മൂന്നാമത്തെ ഗ്രൂപ്പില്‍ സമ്പര്‍ക്ക വിലക്കിലുള്ള വ്യക്തികളെയാണ് ടെസ്റ്റിനായി പരിഗണിക്കുന്നത്.
  • നാലാമത്തെ ഗ്രൂപ്പില്‍ രോഗസാധ്യത കൂടുതലുള്ള വിഭാഗമായ 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരെയാണ് ടെസ്റ്റിനു വിധേയമാക്കുന്നത്.

Story Highlights: covid 19 rapid test