പഴയ ഗൾഫ് കാസറ്റിൽ മാത്രം അവശേഷിക്കുന്ന ‘മണിച്ചിത്രത്താഴി’ലെ രസകരമായ ഈ ഡിലീറ്റഡ് രംഗം കണ്ടിട്ടുള്ളവർ ചുരുക്കമാണ്- വീഡിയോ

മലയാളികളുടെ ആസ്വാദനത്തിന് വേറിട്ടൊരു തലം സമ്മാനിച്ച ചിത്രമായിരുന്നു ‘മണിച്ചിത്രത്താഴ്’. നാഗവല്ലിയും ഗംഗയും സണ്ണിയും തെക്കിനിയുമൊക്കെ ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. തമാശയും, ഭീകരതയും, പ്രണയവുമെല്ലാം ഒരുപോലെ നിറഞ്ഞ ചിത്രത്തിലെ ഒരു ഡിലീറ്റഡ് രംഗമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

1993ൽ ‘മണിച്ചിത്രത്താഴ്’ റിലീസ് ചെയ്ത സമയത്ത് തിയേറ്ററിൽ കണ്ടവർ ആ മൂന്ന് മിനിറ്റ് രംഗം മറന്നിട്ടുണ്ടാകില്ല. കാരണം പിന്നീട് ആ രംഗം അന്നത്തെ ഗൾഫ് കാസറ്റിൽ മാത്രമേ ഉണ്ടായിരുന്നുള്ളു. VCD/DVD/TV യിൽ നിന്നെല്ലാം ഈ രംഗം റിലീസിന് ശേഷം നീക്കം ചെയ്തു.

Read More: മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണയും മുഹമ്മദ് റിയാസും വിവാഹിതരായി

ഗോപാലകൃഷ്ണൻ നവജീവൻ എന്ന സിനിമ സ്നേഹിയുടെ കൈവശമുള്ള ഗൾഫ് കാസറ്റിലെ രംഗമാണ് ഇപ്പോൾ പ്രചരിക്കുന്നത്. മാടമ്പള്ളിയിൽ നകുലനും ഗംഗയും താമസിക്കാൻ എത്തിയ സമയത്തുണ്ടായ രസകരമായ ഒരു ഇന്നസെന്റ്- കെ പി എ സി ലളിത കോമ്പോയിലുള്ള രംഗമാണിത്. ഇതുപോലെ എട്ടു മിനിറ്റോളം ദൈർഘ്യമുള്ള രംഗം കൂടി ‘മണിച്ചിത്രത്താഴി’ൽ നിന്നും നീക്കം ചെയ്തിട്ടുള്ളതായാണ് ചിത്രം തിയേറ്ററിൽ കണ്ടിട്ടുള്ളവർ വ്യകതമാക്കുന്നത്.

Story highlights-deleted scene from manichithrathazhu movie