സംസ്ഥാനത്ത് ഇന്ന് 94 പേർക്ക് കൊവിഡ്; മൂന്നു മരണം

സംസ്ഥാനത്ത് ഇന്ന് 94പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേരളത്തിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന രോഗ നിരക്കാണിത്. പത്തനംതിട്ട-14,കാസർകോഡ്-12, കൊല്ലം-11, കോഴിക്കോട്-10, ആലപ്പുഴ-8, മലപ്പുറം- 8, പാലക്കാട്-7, കണ്ണൂർ-6, കോട്ടയം- 5, തിരുവനന്തപുരം-5, തൃശൂർ നാല്, എറണാകുളം രണ്ട് , വയനാട് രണ്ട് എന്നിങ്ങനെയാണ് രോഗബാധിതർ.

രോഗം സ്ഥിരീകരിച്ചവരിൽ 47 പേർ വിദേശത്ത് നിന്നും എത്തിയവരാണ്. 37 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഏഴുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതേസമയം, ഇന്ന് 39 പേർ രോഗമുക്തരായി. ഇന്ന് കൊവിഡ് ബാധിച്ച് മൂന്നു മരണം സംഭവിച്ചു.

Read More:ടി വിയിൽ മാത്രം കണ്ടിട്ടുള്ള ടൊവിനോ തോമസ് ടി വിയുമായി വീട്ടിലെത്തി; സന്തോഷക്കണ്ണീരോടെ രഞ്ചു- വീഡിയോ

ചെന്നൈയിൽ നിന്നെത്തിയ പാലക്കാട് ജില്ലയിലെ മീനാക്ഷിയമ്മാൾ, അബുദാബിയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി,കൊല്ലം സ്വദേശി സേവ്യർ എന്നിവരാണ് മരിച്ചത്.

Story highlights- kerala covid 19 updates