സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കുന്നു; മൂന്ന് ദിവസം കനത്ത മഴ

Heavy rain and yellow alert in Kerala

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട്, തൃശൂർ, ഇടുക്കി, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കനത്ത മഴയ്ക്ക് പുറമെ ഇടിമിന്നൽ ശക്തമായ കാറ്റ് എന്നിവയ്ക്കും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാൻ സാധ്യതയുണ്ട്, അതിനാൽ മലയോര പ്രദേശങ്ങളിൽ താമസിക്കുന്നവർ മാറിത്താമസിക്കണം. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ താമസിക്കുന്നവർ കടലിൽ പോകരുതെന്നും നിർദ്ദേശങ്ങൾ ഉണ്ട്.

Story Highlights: Kerala heavy rain alert