ബാല്യകാല ഓര്‍മ്മകളില്‍ നിറഞ്ഞ് ലക്ഷ്മി നക്ഷത്ര; ‘കുട്ടിപ്പാട്ട്’ ഹിറ്റ്‌

Lakshmi Nakshathra singing video

മലയാളികള്‍ക്ക് അപരിചിതയല്ല ലക്ഷ്മി നക്ഷത്ര. മികച്ച അവതരണശൈലികൊണ്ട് പ്രേക്ഷക ഹൃദയങ്ങളില്‍ താരം ഇടം നേടി. മനോഹരമായ സംസാര ശൈലിയും നിറചിരിയുമൊക്കെ ലക്ഷ്മി നക്ഷത്രയെ ആസ്വാദകര്‍ക്ക് പ്രിയങ്കരിയാക്കി. ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘സ്റ്റാര്‍ മാജിക്’ പരിപാടിയിലെ ലക്ഷ്മി നക്ഷത്രയുടെ അവതരണവും ശ്രദ്ധേയമാണ്. പ്രേക്ഷകര്‍ക്ക് ആസ്വാദനത്തിന്റെ വേറിട്ട ഭാവം സമ്മാനിയ്ക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്. സ്റ്റാര്‍ മാജിക്കിലെ താരക്കൂട്ടങ്ങളുടെ കുസൃതികളും ചിരി നിറയ്ക്കുന്ന സുന്ദര നിമിഷങ്ങളും ഗെയിമുകളുടെ ആവേശവുമെല്ലാം ഹൃദയത്തിലേക്ക് ആവാഹിക്കാറുണ്ട് പ്രേക്ഷക ലക്ഷങ്ങള്‍. ഇപ്പോഴിതാ ഒരു പാട്ടുമായി സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ് ലക്ഷ്മി നക്ഷത്ര.

‘നമ്മളൊക്കെ വളര്‍ന്നു വളര്‍ന്നു വലിയ ആള്‍ക്കാരായി പോകുന്നുണ്ടോ എന്നൊരു സംശയം. എത്രയൊക്കെ വളര്‍ന്നാലും മാറാത്ത, മറന്നു പോവാത്ത ചില ഓര്‍മകളൊക്കെ എല്ലാര്‍ക്കും ഇണ്ടാവും അല്ലെ.. അങ്ങനെ എനിക്കും ഇണ്ടാരുന്നു നല്ല അടിപൊളി ഒരു കുട്ടിക്കാലം അതിന്ന് പൊടി തട്ടി, തേച്ചു മിനുക്കി എടുത്ത ഒരു ചെറിയ സാധനം ദാ ദിവിടെ കാച്ചുന്നു’ എന്നു കുറിച്ചുകൊണ്ടാണ് ലക്ഷ്മി നക്ഷത്ര പാട്ടു പാടുന്നതിന്റെ വീഡിയോ പങ്കുവെച്ചത്.

“പാത്രത്തിലമ്മ പാല്‍ പകരവേ
അമ്മേടെ പുന്നാരമോളങ്ങടുത്തുകൂടി
പഞ്ചാരക്കൊഞ്ചലില്‍ മയങ്ങിയമ്മ
പാലില്‍ പഞ്ചാര ചേര്‍ക്കാന്‍ മറന്നുപോയി…” എന്ന പാട്ടാണ് ലക്ഷ്മി രസകരമായി പാടിയിരിക്കുന്നത്. കുഞ്ഞുങ്ങള്‍ക്ക് അമ്മമാര്‍ പാടി പഠിപ്പിക്കുന്ന കുട്ടിപ്പാട്ടാണ് ഇത്. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂളില്‍ പാടി ഒന്നാം സ്ഥാനം കിട്ടിയ കവിതയാണ് ഇതെന്നും താരം പറയുന്നു. കുട്ടിക്കാല ഓര്‍മ്മകളും സ്മരണകളുമൊക്കെ മുന്‍പും പലതവണ ലക്ഷ്മി നക്ഷത്ര സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. എന്തായാലും താരത്തിന്റെ ‘കുട്ടിപ്പാട്ട്’ സൈബര്‍ ഇടങ്ങളില്‍ ഹിറ്റായി.

Story highlights: Lakshmi Nakshathra singing video

View this post on Instagram

നമ്മളൊക്കെ വളർന്നു വളർന്നു വലിയ ആൾക്കാരായി പോകുന്നുണ്ടോ എന്നൊരു സംശയം ! 🙄 എത്രയൊക്കെ വളർന്നാലും മാറാത്ത, മറന്നു പോവാത്ത ചില ഓർമകളൊക്കെ എല്ലാർക്കും ഇണ്ടാവും ല്ലെ.. 🥰 അങ്ങനെ എനിക്കും ഇണ്ടാരുന്നു നല്ല അടിപൊളി ഒരു കുട്ടിക്കാലം !! 🕺🏻 അതിന്ന് പൊടി തട്ടി, തേച്ചു മിനുക്കി എടുത്ത ഒരു ചെറിയ സാധനം ദാ ദിവിടെ കാച്ചുന്നു !!😎😂❤️ . #kuttikavitha #kuttinjan #goingbacktomygoodolddays

A post shared by Lakshmi Unnikrishnan K (@lakshmi_nakshathra) on