‘ജസ്റ്റ് റിമമ്പര്‍ ദാറ്റ്’; ഇടയ്ക്കുവെച്ച് പാളിപ്പോയ ആ ഡയലോഗ് പൂര്‍ത്തീകരിച്ച് മിടുക്കി; കുട്ടിസുരേഷ്‌ഗോപിയ്ക്ക് സമൂഹമാധ്യമങ്ങളുടെ കൈയടി

ittle cute girl imitating Suresh Gopi trending video

ടിക് ടോക്ക് എന്ന ആപ്ലിക്കേഷന്‍ സുപരിചിതമല്ലാത്തവരുടെ എണ്ണം വിരളമാണ്. പ്രായഭേദമന്യേ പലരും ടിക് ടോക്കില്‍ വൈറലാകാറുമുണ്ട് ഇക്കാലത്ത്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ടിക് ടോക്കില്‍ വൈറലായിരുന്നു ഒരു കൊച്ചുമിടുക്കിയുടെ പ്രകടനം. സുരേഷ് ഗോപിയുടെ ഡയലോഗ് പറഞ്ഞാണ് മിടക്കി താരമായത്.

‘എടോ മോഹന്‍ തോമസിന്റെ ഉച്ചിഷ്ടവും അമേദ്യവും കൂട്ടിക്കുഴച്ച്…’ എന്നുവരെ എത്തിയപ്പോള്‍ മിടുക്കി ഒന്ന് നിര്‍ത്തി പിന്നെ പറഞ്ഞത് അമ്മച്ചീ എനിക്കും വേണം കൂട്ടിക്കുഴച്ച് തിന്നുന്നത്…’ എന്നായിരുന്നു. നിഷ്‌കളങ്കതയോടെയുള്ള ആ പറച്ചില്‍ മലയാള മനസ്സുകള്‍ ഏറ്റെടുത്തിരുന്നു.

ഇപ്പോഴിതാ ഇടയ്ക്കുവെച്ച് പാളിപ്പോയ ആ ഡയലോഗ് പൂര്‍ത്തികരിച്ച് വീണ്ടും തരമായിരിയ്ക്കുകയാണ് ഈ മിടുക്കി. മുഖത്ത് ഭാവവ്യത്യാസങ്ങള്‍ വരുത്തിക്കൊണ്ട് ഗംഭീരമായി സുരേഷ് ഗോപിയെ അനുകരിച്ചിരിയ്ക്കുകയാണ് കുട്ടിത്താരം.

‘എടോ, മോഹന്‍ തോമസിന്റെ ഉച്ഛിഷ്ടവും അമേധ്യവും കൂട്ടിക്കൊഴച്ചിട്ട് നാലുനേരം മൃഷ്ടാന്നം വെട്ടിവിഴുങ്ങി എമ്പക്കവും വിട്ട്….’ എന്ന ഡയലോഗ് ചലച്ചിത്രലോകത്ത് ഏറെ ശ്രദ്ധേയമാണ്. കമ്മീഷ്ണര്‍ എന്ന ചിത്രത്തിലേതാണ് ഈ ഡയലോഗ്. ഷാജി കൈലാസ് സംവിധാനം നിര്‍വഹിച്ച ചിത്രം 1994-ലാണ് തിയേറ്ററുകളിലെത്തിയത്.

Story highlights: Little cute girl imitating Suresh Gopi trending video