‘നമ്മുടെ കുഞ്ഞിലൂടെ നിന്നെ ഭൂമിയിലേക്ക് തിരികെയെത്തിക്കാൻ കാത്തിരിക്കുകയാണ് ഞാൻ’- മനസ് തൊട്ട കുറിപ്പുമായി മേഘ്‌ന

സിനിമാലോകത്തിന് ഇത് വേർപാടിന്റെ വർഷമാണ്. ഒട്ടേറെ സിനിമാ പ്രവർത്തകർ വിടപറഞ്ഞു. ഏറെ നൊമ്പരപ്പെടുത്തി മരണമായിരുന്നു നടി മേഘ്‌ന രാജിന്റെ ഭർത്താവും കന്നഡ നടനുമായ ചിരഞ്ജീവി സാർജയുടേത്. ഹൃദയാഘാതത്തെ തുടർന്നാണ് ചിരഞ്ജീവി മരണമടഞ്ഞത്. സംസ്‌കാര ചടങ്ങുകൾ കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം മേഘ്‌ന മനസ് തുറക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ ചിരഞ്ജീവിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് നൊമ്പരമുണർത്തുന്ന കുറിപ്പ് മേഘ്‌ന പങ്കുവെച്ചത്.

View this post on Instagram

CHIRU, I have tried & tried again but I am unable to put in words what I want to tell you. All the words in the world cannot describe what you mean to me. My friend, my lover, my partner, my child, my confidante, my HUSBAND- you are much more than all of this. You are a piece of my soul Chiru. An unfathomable pain shoots through my soul everytime I see the door and you don't walk in shouting "I am home". There is a sinking feeling in my heart when I can't touch you every minute of everyday. Like a thousand deaths, slow and painful. But then, like a magic spell I feel you around me. Every time I feel weak, you are around me like a guardian angel. You love me so much that you just couldn't leave me behind alone, could you? Our little one is your precious gift to me-a symbol of our love- and I am eternally grateful to you for this sweet miracle. I can't wait to bring you back to earth, as our child. I can't wait to hold you again. Can't wait to see your smile again. Can't wait to hear that infectious laughter of yours that lights up the entire room. I will wait FOR YOU and you wait FOR ME on the other side. You will live as long as I breathe. You are in me. I LOVE YOU.

A post shared by Meghana Raj Sarja (@megsraj) on

മേഘ്‌നയുടെ വാക്കുകൾ

ചിരു, ഞാൻ ഒരുപാട് ശ്രമിച്ചെങ്കിലും നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ എങ്ങനെ പറയണമെന്ന് അറിയില്ല. എന്റെ സുഹൃത്ത്, എന്റെ കാമുകൻ, എന്റെ പങ്കാളി, എന്റെ കുട്ടി, എന്റെ വിശ്വസ്തൻ, എന്റെ ഭർത്താവ്- നിങ്ങൾ ഇതിനെല്ലാം മേലെയാണ്. നീ എന്റെ ആത്മാവിന്റെ ഒരു ഭാഗമാണ് ചിരു. ഓരോ തവണയും വീട്ടിലെ വാതിലിലേക്ക് നോക്കുമ്പോൾ ‘ഞാൻ എത്തി’ എന്ന് പറഞ്ഞുകൊണ്ട് കടന്നുവരാൻ നിങ്ങളില്ലാത്തത് വല്ലാത്ത വേദനയാണ്. നിന്നെയൊന്ന് തൊടാനാകാതെ ഞാൻ വേദനിക്കുന്നു. വേദനിച്ച് വേദനിച്ച് ഞാൻ ഒരായിരം തവണ മരിക്കുന്നു.


പക്ഷേ, ഒരു മാന്ത്രികവിദ്യ പോലെ നീയെന്റെ ചുറ്റുമുള്ളതായി തോന്നുന്നു.എനിക്ക് തളർച്ച അനുഭവപ്പെടുമ്പോഴെല്ലാം നിങ്ങൾ ഒരു കാവൽ മാലാഖയെപ്പോലെ എന്റെ ചുറ്റിലുമുണ്ട്. നിങ്ങൾ എന്നെ വളരെയധികം സ്നേഹിക്കുന്നു, നിങ്ങൾക്ക് എന്നെ തനിച്ചാക്കാൻ കഴിയില്ല, അല്ലേ? നീ എനിക്ക് നൽകിയ ഏറ്റവും വിലപ്പെട്ട സമ്മാനമാണ് നമ്മുടെ കുഞ്ഞ്. നമ്മുടെ സ്നേഹത്തിന്റെ പ്രതീകം.

ഈ മധുര അത്ഭുതത്തിന് ഞാൻ എന്നും കടപ്പെട്ടിരിക്കും. നമ്മുടെ കുഞ്ഞിലൂടെ നിന്നെ ഭൂമിയിലേക്ക് തിരികെയെത്തിക്കാൻ കാത്തിരിക്കുകയാണ് ഞാൻ.നിന്നെ വീണ്ടും കെട്ടിപ്പിടിക്കാൻ, വീണ്ടും ചിരിക്കുന്ന നിന്നെ കാണാൻ, മുറി മുഴുവൻ പ്രകാശം പരത്തുന്ന ചിരി കേൾക്കാൻ ഞാൻ അക്ഷമയോടെ കാത്തിരിക്കുന്നു.എന്റെ അവസാന ശ്വാസം വരെ നീ എന്നിലൂടെ ജീവിക്കും. നീ എന്നിൽ തന്നെയുണ്ട്.

Story highlights- mekhna raj about chiranjeevi sarja