ലോക്ക് ഡൗൺ എഫക്ട്; എൺപത് വർഷത്തെ ചരിത്രത്തിൽ ആദ്യമായി റെക്കോർഡ് വിൽപനയുമായി പാർലെ ജി ബിസ്കറ്റ്

തൊണ്ണൂറുകളിൽ ജീവിച്ചവരുടെ ഒരു വികാരം തന്നെയായിരുന്നു പാർലെ ജി ബിസ്കറ്റ്. 83 വർഷത്തെ പാരമ്പര്യമുള്ള പാർലെ ജി, ലോക്ക് ഡൗണിൽ റെക്കോർഡ് വില്പനയുടെ നേട്ടത്തിലാണ്. ഇത്ര വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു വിറ്റുവരവ് പാർലെ ജിക്ക് പാഭിക്കുന്നത്.

നാട്ടിലേക്ക് മടങ്ങിയ ഓരോ അതിഥി തൊഴിലാളികൾക്കും നൽകിയ ഭക്ഷണ പൊതിയിൽ പാർലെ ജി ബിസ്കറ്റും ഉണ്ടായിരുന്നു. നിരവധി പാക്കറ്റുകൾ വാങ്ങിയാണ് സ്വന്തം നാടുകളിലേക്ക് പലരും മടങ്ങിയയത്. ദുരിതാശ്വാസ ക്യാമ്പുകളിലും പാർലെ ജി ബിസ്കറ്റ് ആയിരുന്നു വിതരണം ചെയ്തത്.

മാർച്ച്,ഏപ്രിൽ, മേയ് മാസങ്ങളിലാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടായെതെന്ന് മേധാവികൾ പറയുന്നു. കൃത്യമായ കണക്കുകൾ പുറത്തുവിടാൻ തയ്യാറായില്ലെങ്കിലും റെക്കോർഡ് വർധനവാണ് സംഭവിച്ചത് എന്ന് കമ്പനി മേധാവികൾ വ്യക്തമാക്കി.

Read More:ഷൂട്ടിങ് പുനഃരാരംഭിച്ച് ഫ്‌ളവേഴ്‌സ് ടി വി

ടൈഗർ, ഗുഡ് ഡേ, മിൽക്ക് ബിക്കീസ് തുടങ്ങിയ ബിസ്കറ്റ് കമ്പനികൾക്കും നേട്ടമാണ് ഉണ്ടായത്.

Story highlights-parle-G hits record sale in lockdown