സുരേഷ് ഗോപിയുടെ 250-ാം ചിത്രത്തില്‍ സംഗീതമൊരുക്കാന്‍ ‘അര്‍ജ്ജുന്‍ റെഡ്ഡി’യുടെ സംഗീത സംവിധായകന്‍

Suresh Gopi 250th movie music director Harshavardhan Rameswar

നീണ്ട ഇടവേളയ്ക്ക് ശേഷം ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് മടങ്ങിയെത്തിയ സുരേഷ് ഗോപിയുടെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനത്തിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. താരത്തിന്റെ 250-ാമത്തെ ചിത്രം എന്ന പ്രത്യേകതയുമുണ്ട് ഈ സിനിമയ്ക്ക്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രത്തിന്റെ നിര്‍മാണം.

ചിത്രത്തെക്കുറിച്ച് മറ്റൊരു വിശേഷം കൂടി പുറത്തെത്തിയിരിക്കുന്നു. പ്രശസ്ത തെലുങ്ക് ചലച്ചിത്ര സംഗീത സംവിധായകന്‍ ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കക. ഹര്‍ഷവര്‍ധന്‍ സംഗീതമൊരുക്കിയ ‘അര്‍ജ്ജുന്‍ റെഡ്ഡി’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. ‘അര്‍ജുന്‍ റെഡ്ഡി’ക്ക് പുറമെ ‘കബീര്‍ സിങ്’, ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’ തുടങ്ങിയ ചിത്രങ്ങള്‍ക്കും സംഗീതം ഒരുക്കിയത് ഹര്‍ഷവര്‍ധന്‍ ആണ്.

കരിയറിലെ 250-ാംമത്തെ ചിത്രത്തിനു വേണ്ടിയുള്ള സുരേഷ് ഗോപിയുടെ മേക്ക് ഓവറും നേരത്തെതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിനു വേണ്ടിയുള്ള മാസ് ലുക്ക് താരംതന്നെയാണ് നേരത്തെ പരിചയപ്പെടുത്തിയതും. മാത്യു തോമസ് പ്ലാമൂട്ടിലാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. കുടുംബ പ്രേക്ഷകര്‍ക്കും ആരാധകര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും ഇതെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രഖ്യാപനം.

Read more: പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളുടെ രൂപത്തില്‍ പാവകള്‍ ഉണ്ടാക്കി ഒരു അധ്യാപിക

2015ല്‍ പുറത്തിറങ്ങിയ ‘മൈ ഗോഡ്’ ന് ശേഷം സിനിമയില്‍ നിന്നും സുരേഷ് ഗോപി നീണ്ട ഇടവേളയെടുത്തിരുന്നു . അതേവര്‍ഷം തന്നെയാണ് തമിഴില്‍ ‘ഐ’ എന്ന ചിത്രവും തിയേറ്ററുകളില്‍ പ്രദര്‍നത്തിനെത്തിയത്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അനൂപ് സത്യന്‍ സംവിധാനം നിര്‍വഹിച്ച ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേയ്ക്ക് മടങ്ങി എത്തിയ സുരേഷ് ഗോപിയ്ക്ക് മികച്ച വരവേല്‍പ്പാണ് ലഭിച്ചതും. ചിത്രത്തിലെ താരത്തിന്റെ അഭിനയവും പ്രശംസനീയമാണ്.

Story highlights: Suresh Gopi 250th movie music director Harshavardhan Rameswar