ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്‌പുത് മരിച്ചനിലയിൽ

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്‌പുത് മരിച്ച നിലയിൽ. മുംബയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

ടെലിവിഷൻ സീരിയലുകളിലൂടെ കരിയർ ആരംഭിച്ച സുശാന്ത് 2016 ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ജീവിത കഥ പറയുന്ന ‘എം. എസ്. ധോണി ദി അണ്‍ടോള്‍ഡ് സ്‌റ്റോറി’ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്. ചിത്രത്തിൽ ധോണിയുടെ വേഷത്തിൽ എത്തിയത് സുശാന്ത് ആയിരുന്നു.

‘കായി പോ ചെ’ (2013) എന്ന നാടകചലച്ചിത്രത്തില്‍ മൂന്നു പുരുഷ കഥാപാത്രങ്ങളില്‍ ഒരാളായി അഭിനയിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള മൂന്നു അവാര്‍ഡുകളും ലഭിച്ചു.

Story highlights-Susanth sing rajput found dead