മോഹൻലാലിൻറെ ആക്ഷൻ രംഗങ്ങൾ അനുസ്മരിപ്പിച്ച് മകൾ വിസ്മയയുടെ ആയോധനകലാ പരിശീലനം- വീഡിയോ

അഭിനയത്തിലും നൃത്തത്തിലും പാട്ടിലും തുടങ്ങി എല്ലാ മേഖലയിലും കയ്യൊപ്പ് പതിപ്പിച്ച അതുല്യ കലാകാരനാണ് മോഹൻലാൽ. മക്കളായ പ്രണവിനും വിസ്മയക്കും അഭിനയത്തേക്കാൾ ഇഷ്ട്ടം ആയോധന കലകളും യാത്രകളുമാണ്. പ്രണവ് പാർകൗർ, സർഫിംഗ് തുടങ്ങിയതിലൊക്കെ മികവ് പുലർത്തുമ്പോൾ വിസ്മയ തായ് പരിശീലനത്തിലാണ് .

View this post on Instagram

💥🥊 @fitkohthailand @tony_lionheartmuaythai

A post shared by Maya Mohanlal (@mayamohanlal) on

തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ തായ്‌ലൻഡിൽ പരീശീലനം നടത്തുന്ന വീഡിയോ പങ്കുവെച്ചത് വിസ്മയയാണ്. ആക്ഷൻ രംഗങ്ങളിൽ മോഹൻലാലിന്റെ മികവ് ഓർമ്മിപ്പിച്ചുകൊണ്ടാണ് വിസ്മയയുടെ തായ് ആയോധനകലാ പരിശീലനം.

View this post on Instagram

💥🥊 @tony_lionheartmuaythai @fitkohthailand

A post shared by Maya Mohanlal (@mayamohanlal) on

Read More:‘ഉറങ്ങാൻ നീയെനിക്കരികിൽ വേണം’; കുഞ്ഞുമോളെ കെട്ടിപിടിച്ചുറങ്ങി പൂച്ചക്കുഞ്ഞുങ്ങൾ, വൈറൽ വീഡിയോ

മുൻപും ആയോധനകലകൾ പഠിക്കുന്നത്തിന്റെ വീഡിയോകൾ വിസ്മയ പങ്കുവെച്ചിട്ടുണ്ട്. സഹോദരൻ പ്രണവ് ഹിമാലയൻ യാത്രകളെ പ്രണയിക്കുമ്പോൾ വിസ്മയ കാടുകളിലേക്കാണ് യാത്രകൾ നടത്താറുള്ളത്. സുഹൃത്തുക്കൾക്കൊപ്പമുള്ള യാത്രകളുടെ ചിത്രങ്ങൾ വിസ്മയ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്.

Story highlights-vismaya mohanlal practicing martial arts