സുശാന്ത് ഓർമ്മകളിൽ ഇന്ത്യൻ സിനിമ; പ്രിയതാരത്തിന് സംഗീതത്തിലൂടെ ആദരമൊരുക്കി എ ആർ റഹ്മാൻ

sushant-bollywood

ഇന്ത്യൻ സിനിമയിലെ തീരാ നഷ്ടങ്ങളുടെ കണക്കു പുസ്തകത്തിലേക്ക് ബോളിവുഡിൽ നിന്നും അവസാനമായി രേഖപ്പെടുത്തിയ പേരാണ് സുശാന്ത് സിങ് രാജ്പുത്. അകാലത്തിൽ വിടപറഞ്ഞ് പ്രിയകലാകാരന് സംഗീതത്തിലൂടെ ആദരമർപ്പിക്കുകയാണ് സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ.

സുശാന്ത് അവസാനമായി അഭിനയിച്ച ദില്‍ ബേചാര എന്ന ചിത്രത്തിലെ മനോഹരഗാനങ്ങൾ കോർത്തിണക്കിയുള്ള മെഡ്‌ലിയാണ് താരത്തിനായി ഒരുക്കിയിരിക്കുന്നത്. സംഗീത മാന്ത്രികൻ എ ആർ റഹ്മാന് പുറമെ മക്കളായ റഹീമ റഹ്മാനും എ.ആർ. അമീനും ഇവർക്ക് പുറമെ മറ്റനവധി താരങ്ങളും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്, ഒപ്പം ചിത്രത്തിലെ സുശാന്തിന്റെ അഭിനയമുഹൂർത്തങ്ങളും വീഡിയോയിൽ കാണാം.

നവാഗതനായ മുകേഷ് ചബ്ര സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘ദില്‍ ബേചാര’. സഞ്ജന സാങ്കി ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു. ജൂലൈ 24 ന് ഡിസ്‌നി ഹോട്ടസ്റ്റാര്‍ ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രത്തിന്റെ റിലീസ്.

കഴിഞ്ഞ ജൂൺ 14 നാണ് സുശാന്ത് മരണത്തിന് കീഴടങ്ങിയത്. മുംബയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. അതേസമയം സുശാന്ത് സിംഗിന്റെ ജീവിതം വെള്ളിത്തിരയിലേക്കെത്തുന്നുവെന്ന തരത്തിലും റിപ്പോർട്ടുകൾ വരുന്നുണ്ട്. വിജയ് ശേഖർ ഗുപ്തയുടെ നിർമാണത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ സച്ചിൻ തിവാരിയാണ് സുശാന്തിന്റെ വേഷത്തിൽ എത്തുന്നത്.

‘സൂയിസൈഡ് ഓർ മർഡർ; എ സ്റ്റാർ വാസ് ലോസ്റ്റ്’ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. വിജയ് ശേഖർ ഗുപ്ത തന്നെയാണ് ചിത്രം സംബന്ധിച്ച വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

അഭിനയത്തിന് പുറമെ അവതാരകൻ സാമൂഹിക പ്രവർത്തകൻ എന്നീ നിലകളിലും സുശാന്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരളത്തിൽ പ്രളയകാലത്ത് ഒരുകോടി രൂപ സംഭാവനയായി അദ്ദേഹം നൽകിയിരുന്നു.

ടെലിവിഷൻ സീരിയലുകളിലൂടെ തുടക്കം കുറിച്ച സുശാന്ത് ‘കായി പോ ചെ’ എന്ന സിനിമയിലൂടെയാണ് ബോളിവുഡ് ചലച്ചിത്ര രംഗത്തേക്ക് എത്തുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് അവാർഡുകളും സുശാന്തിന്‌ ലഭിച്ചു.

Story Highlights: A musical tribute to Sushant Singh Rajput

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.