‘ബില്യാര്‍ഡ്സ് ടേബിളിലെ ബ്രില്യന്‍സ്’; കുട്ടിക്കൂട്ടത്തിന്റെ കണ്ടുപിടുത്തത്തിന് സമൂഹമാധ്യമങ്ങളുടെ കൈയടി

Children build billiards table with bricks viral video

ലോകത്തെ അതിശയിപ്പിക്കുന്ന പല കണ്ടുപിടത്തുങ്ങളും നടത്തി ശ്രദ്ധ നേടാറുണ്ട് പല ശാസ്ത്രജ്ഞരും. എന്നാല്‍ ക്രിയാത്മകത കൊണ്ട് ഒരു കുട്ടിക്കൂട്ടം നടത്തിയ കണ്ടുപിടുത്തമാണ് സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടുന്നത്. രണ്ട് കുരുന്നുകളാണ് ഈ വീഡിയോയിലെ താരങ്ങള്‍. ആറോ ഏഴോ വയസ്സു മാത്രം പ്രായമുള്ള ഇവരുടെ കണ്ടെത്തലില്‍ അതിശയിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലെ കാഴ്ചക്കാര്‍.

ഇഷ്ടിക കഷ്ണങ്ങള്‍ ചേര്‍ത്തുവെച്ച് അതിശയിപ്പിക്കുന്ന ഒരു ബില്യാര്‍ഡ്‌സ് ടേബിളാണ് ഈ മിടുക്കന്‍മാര്‍ തയാറാക്കിയിരിക്കുന്നത്. ‘വല്ലഭന് പുല്ലും ആയുധം’ എന്ന് പഴമക്കാര്‍ പറയുന്നത് അഷരാര്‍ത്ഥത്തില്‍ ശരിയാണെന്ന് തോന്നും കുരുന്നുകളുടെ വീഡിയോ കണ്ടാല്‍. ബില്യാര്‍ഡ്‌സ് ബോര്‍ഡിലെ ബ്രില്യന്‍സിന് നിറഞ്ഞു കൈയടിക്കുകയാണ് സമൂഹമാധ്യമങ്ങള്‍.

Read more: ‘അന്ന് നിന്നെ കണ്ടതിൽപ്പിന്നെ അനുരാഗമെന്തെന്ന് ഞാനറിഞ്ഞു…’വീഡിയോ കോളിനിടെ മമ്മൂട്ടിയുടെ പാട്ട്, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പരിമിതമായ ജീവിത സാഹചര്യങ്ങളില്‍ നിന്നും ഈ കുരുന്നുകള്‍ തയാറാക്കിയ ബില്യാര്‍ഡ്‌സ് ബോര്‍ഡ് കാഴ്ചക്കാരെ അതിശയിപ്പിക്കുന്നു. എവിടെ നിന്നോ ബില്യാര്‍ഡ്‌സ് കളി കണ്ട കുട്ടികള്‍ അത്തരം ഒരു ബോര്‍ഡ് സ്വയം നിര്‍മിക്കാന്‍ തയാറാവുകയായിരുന്നു. ‘ഇതാണ് യഥാര്‍ത്ഥ കണ്ടുപിടുത്തം എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന വീഡിയോയ്ക്ക് കാഴ്ചക്കാരും ഏറെയാണ്.

Story highlights: Children build billiards table with bricks viral video