പക്ഷികള്‍ക്ക് കൈകള്‍ ഉണ്ടായിരുന്നെങ്കില്‍…; എങ്ങനെ ചിരിക്കാതിരിക്കും ഈ വീഡിയോ കണ്ടാല്‍

Edited video showing birds playing guitar and clicking selfies

നമ്മളില്‍ ചിലരെങ്കിലും ചിലപ്പോള്‍ ആഗ്രഹിക്കാറില്ലേ നമുക്കും പക്ഷികളേ പോലെ ചിറകുകള്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്ന്. പലപ്പോഴും ചിറകു വിരിച്ച് പറന്നു നടക്കുന്നതായി സ്വപ്‌നങ്ങള്‍ പോലും കാണാറുണ്ട് ചിലര്‍. ഇനി പക്ഷികള്‍ക്ക് കൈകള്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ചിന്തിച്ചു നോക്കിയാലോ…

സംഗതി അല്‍പം രസകരമാണ് അല്ലേ. എന്നാല്‍ ഇത്തരമൊരു വീഡിയോ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സാങ്കേതിക വിദ്യയുടെ സഹായത്താല്‍ മനുഷ്യന്‍ ക്രിയാത്മകമായ പലതും സൃഷ്ടിച്ചെടുക്കാറുണ്ട്. ഇങ്ങനെ സൃഷ്ടിച്ചെടുത്തതാണ് ഈ വീഡിയോയും.

ഏറെ രസകരമാണ് ഈ വീഡിയോ. സംഗീതോപകരണം വായിക്കുന്ന പക്ഷിയും സെല്‍ഫി എടുക്കുന്ന പക്ഷിയുമൊക്കെയുണ്ട് വീഡിയോയില്‍. ഒരു പക്ഷെ പക്ഷികള്‍ക്ക് കൈകള്‍ ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിച്ചേനേ എന്ന് നാമും അറിയാതെ വിശ്വസിച്ചു പോകും ഈ വീഡിയോ കണ്ടാല്‍.

Read more: “ഒരു വീഴ്ചയ്ക്കും തളര്‍ത്താനാവില്ല”; വര്‍ക്കൗട്ട് വീഡിയോ പങ്കുവെച്ച് ടൊവിനോ

വിവിധ ഇനത്തിപ്പെട്ട പക്ഷികളുടെ ചിറകുകളുടെ സ്ഥാനത്ത് കൈകള്‍ വന്നാല്‍ എങ്ങനെയുണ്ടാകും എന്നതാണ് വീഡിയോ. എഡിറ്റിങ് സാങ്കേതിക വിദ്യയിലൂടെയാണ് ഇത്തരത്തില്‍ പക്ഷികളുടെ ചിറകുകളെ കരങ്ങളാക്കി മാറ്റിയത്. എന്തായാലും സമൂഹമാധ്യമങ്ങളില്‍ വൈറലാണ് രസകരമായ ഈ വീഡിയോ.

Story highlights: Edited video showing birds playing guitar and clicking selfies