കുഞ്ഞുങ്ങളുടെ ശബ്ദത്തിൽ കുറുക്കന്മാരുടെ സന്തോഷ ചിരി- രസകരമായ വീഡിയോ

പരസ്പരം അഭിവന്ദനം ചെയ്യുന്നു എന്ന രീതിയിലാണ് പൊതുവെ ചിരി എല്ലാവരും ഉപയോഗിക്കാറുള്ളത്. അത് ആത്മാർത്ഥതയോടെയും അല്ലാത്തതുമാകാം. എന്നാൽ സന്തോഷം വരുമ്പോളുള്ള മനസ് തുറന്നുള്ള ചിരിക്ക് ഒരു പ്രത്യേക ഭംഗിയാണ്. മനസ് തുറന്ന് ചിരിക്കാൻ മടിക്കുന്നവർ ഈ കുറുക്കന്മാരുടെ ചിരിയൊന്നു കാണണം. ഇത്രയും രസകരമായൊരു സന്തോഷ ചിരി മുൻപ് കണ്ടിട്ടുണ്ടാവില്ല, തീർച്ച.

മോളി പ്രിൻസ് എന്ന ട്വിറ്റർ ഉപയോക്താവാണ് കുറുക്കന്മാർ ചിരിക്കുന്ന വീഡിയോ പങ്കുവെച്ചത്. കൊച്ചുകുട്ടികളെ നമ്മൾ താലോലിക്കാറുണ്ട്, ഇക്കിളിപ്പെടുത്താറുണ്ട്. അപ്പോൾ അവർ ഉച്ചത്തിൽ കുസൃതി നിറഞ്ഞ, സന്തോഷം നിറഞ്ഞ ഒരു ചിരിയാണ് സമ്മാനിക്കുന്നത്. അതേ ചിരിയാണ് ഈ കുഞ്ഞിക്കുറുക്കന്മാരും പങ്കുവയ്ക്കുന്നത്.

Read More: സുന്ദര ഭാവങ്ങളിൽ കണ്ണുകൾ കൊണ്ട് നൃത്തം ചെയ്ത് ഒരു കൊച്ചുമിടുക്കി- ഹൃദ്യം ഈ വീഡിയോ

ഉടമ ഇക്കിളിപ്പെടുത്തുമ്പോൾ നിലത്തുകിടന്നുരുണ്ടും കൊഞ്ചിയും പൊട്ടിച്ചിരിക്കുകയാണ് കുറുക്കന്മാർ. അത്ഭുതമെന്നു തോന്നാം, പക്ഷെ അവ ചിരിക്കുന്നത് കുഞ്ഞുങ്ങളുടെ അതേ ശബ്ദത്തിലാണ്. രസകരമായ ഈ വീഡിയോ ലക്ഷക്കണക്കിനാളുകൾ കണ്ടുകഴിഞ്ഞു.

Story Highlights-fox laughing funny video