ഭാജിക്കൊപ്പം അർജ്ജുനും; ഫ്രണ്ട്ഷിപ്പിന്റെ സ്നീക്ക് പീക്ക് പുറത്ത്

friendship

ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ് ചലച്ചിത്രതാരം എന്ന നിലയിലും ശ്രദ്ധേയനാണ്. എന്നാൽ താരം മുഖ്യകഥാപാത്രമായി ചിത്രം ഒരുങ്ങുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ക്രിക്കറ്ററും ലോകത്തിലെ ഏറ്റവും മികച്ച ഓഫ് സ്പിൻ ബൗളർമാരിൽ ഒരാളുമാണ് ഹർഭജൻ സിങ് ആദ്യമായി നായകനായി അഭിനയിക്കുന്ന സിനിമയാണ് ‘ഫ്രണ്ട്ഷിപ്പ്’ . 2020- ൽ പ്രദർശനത്തിനെത്തും എന്ന് പറഞ്ഞ ചിത്രം കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ നീണ്ടുപോകുകയായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ സ്നീക്ക് പീക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രത്തിലെ ഏതാനും മികച്ച രംഗങ്ങൾ കോർത്തിണക്കിയുള്ള വിഡിയോയാണ് ലോക സൗഹൃദ ദിനത്തിൽ അണിയറക്കാർ പുറത്തുവിട്ടിരിക്കുന്നത്. ഹർഭജൻ തന്നെയാണ് വീഡിയോയിലെ മുഖ്യ ആകർഷണവും. തമിഴ്താരം അർജ്ജുനും ലോസ്‍ലിയയും ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

അതേസമയം സിയാന്റോ സ്റ്റുഡിയോയുടെ ബാനറിൽ ജെ പീ ആർ, സ്റ്റാലിൻ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ജോണ് പോൾ രാജ്, ഷാം സൂര്യ എന്നിവർ ചേർന്നാണ്. അതേസമയം തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.

Read also:‘അന്ന് നിന്നെ കണ്ടതിൽപ്പിന്നെ അനുരാഗമെന്തെന്ന് ഞാനറിഞ്ഞു…’വീഡിയോ കോളിനിടെ മമ്മൂട്ടിയുടെ പാട്ട്, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അതേസമയം ഏതാനും ബോളിവുഡ്, പഞ്ചാബി സിനിമകളില്‍ അദ്ദേഹം ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. തമിഴിലും ഭാജി അഭിനയിക്കുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്.

ഇന്ത്യൻ ബൗളിങ് നിരയുടെ ഒരു അവിഭാജ്യ ഘടകമാണ് ഹർഭജൻ സിങ്. ടെസ്റ്റിൽ ഹാട്രിക്ക് നേടുന്ന ആദ്യ ഇന്ത്യൻ ബൗളറാണ് ഹർഭജൻ. ഭാജി എന്ന് വിളിപ്പേരുള്ള ഹർഭജനെ ഇംഗ്ലീഷ് മാധ്യമങ്ങൾ ‘ദ ടർബനേറ്റർ’ എന്നാണ് വിശേഷിപ്പിക്കുന്നത്.

Story Highlights: harbhajan singh friendship trailer