ഹയര്‍സെക്കന്‍ഡറി ഫല പ്രഖ്യാപനം മാറ്റി

exam result announcement postponed

കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്സി പരീക്ഷാ ഫല പ്രഖ്യാപനം മാറ്റി. തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. നിലവിലെ സാഹചര്യത്തില്‍ ബോര്‍ഡ് യോഗം ചേരാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. ഇക്കാരണത്താലാണ് പ്രഖ്യാപനം മാറ്റിയതും. നേരത്തെ അറിയിച്ചത് പ്രകാരം ഈ മാസം പത്താം തീയതിയായിരുന്നു ഫല പ്രഖ്യാപനം തീരുമാനിച്ചിരുന്നത്.

അതേസമയം തിരുവനന്തപുരത്ത് സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെയാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഒരാഴ്ചത്തേക്കാണ് ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകളും മരുന്ന് കടകളും മാത്രമാകും തുറന്ന് പ്രവര്‍ത്തിക്കുക. ട്രിപ്പിള്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് തലസ്ഥാനത്തെ പ്രധാന റോഡുകളെല്ലാം അടച്ചിരിക്കുകയാണ്.

Story highlights: Higher secondary exam result announcement postponed