ബുള്‍സൈയില്‍ കുരുമുളക് പൊടി അല്‍പം കൂടിപ്പോയി; ‘പരിഹാരം’ വൈറലായി; വീഡിയോയ്ക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാര്‍

Man Uses Vacuum Cleaner To Remove Extra Pepper From Egg

സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. രസകരവും കൗതുകം നിറഞ്ഞതുമായ വീഡിയോകള്‍ അതിവേഗത്തിലാണ് സൈബര്‍ ഇടങ്ങളില്‍ വൈറലാകുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ട്വിറ്ററില്‍ വൈറലാണ് രസകരമായ ഒരു വീഡിയോ.

ഒരു മുട്ട ബുള്‍സൈയുടേതാണ് ഈ വീഡിയോ. പ്രിയപ്പെട്ട വിഭവത്തില്‍ പാചകം ചെയ്ത ആള്‍ കുരുമുളക് പൊടി ചേര്‍ത്തപ്പോള്‍ അല്‍പം കൂടി പോയി. എന്നാല്‍ ഇതു നീക്കം ചെയ്യാന്‍ അദ്ദേഹം കണ്ടെത്തിയ മാര്‍ഗമാണ് വൈറലാകുന്നത്.

Read more: ചൂടുനീരുറവയില്‍ നിന്നും മുകളിലേക്ക് കുതിച്ച് പൊങ്ങി ജലം: കൗതുകമായി ഉഷ്ണജലധാരയുടെ ദൃശ്യങ്ങള്‍

ഒരു വാക്വം ക്ലീനറാണ് മുട്ട ബുള്‍സൈയിലെ കുരുമുളക് പൊടി നീക്കം ചെയ്യാന്‍ അദ്ദേഹം ഉപയോഗിച്ചത്. തുടക്കത്തില്‍ അതിവിദഗ്ധമായി കുരുമുളക് പൊടി വാക്വം ക്ലീനര്‍ ഉപയോഗിച്ച് നീക്കം ചെയ്യുന്നുണ്ട്. എന്നാല്‍ തൊട്ടുപിന്നാലെ പ്ലേറ്റില്‍ നിന്നും മുട്ടയടക്കം അപ്രത്യക്ഷമായി. കാഴ്ചക്കാരില്‍ ചിരി നിറയ്ക്കുന്ന ഈ വീഡിയോ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകള്‍ കണ്ടുകഴിഞ്ഞു.

Story highlights: Man Uses Vacuum Cleaner To Remove Extra Pepper From Egg