എറണാകുളത്ത് ആശങ്ക ഒഴിഞ്ഞിട്ടില്ല, ഏത് നിമിഷവും ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചേക്കും: വി എസ് സുനിൽകുമാർ

kochi

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും ജില്ല ഭരണകൂടം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ജില്ലയിലെ ആശങ്ക ഒഴിഞ്ഞിട്ടില്ല, നിലവിൽ ട്രിപ്പിൾ ലോക്ക് ഡൗണിനെ കുറിച്ച് ചിന്തിക്കുന്നില്ലെങ്കിലും ഏത് നിമിഷവും ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചേക്കുമെന്നും മന്ത്രി വിഎസ് സുനിൽകുമാർ അറിയിച്ചു.

Read also: വിട്ടൊഴിയാതെ ആശങ്ക; ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാമത്

അതേസമയം ജില്ലയിലെ മാർക്കറ്റുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഹോൾസെയിൽ മാർക്കറ്റിലേക്ക് വരുന്ന വാഹനങ്ങൾക്ക് എൻട്രി പോയിന്റും എക്‌സിറ്റ് പോയിന്റും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ആറു മണിയ്ക്ക് ശേഷം വാഹനങ്ങൾ മാർക്കറ്റിൽ ഉണ്ടാവാൻ പാടില്ല. നിർദേശങ്ങൾ ലംഘിച്ചാൽ വാഹനത്തിനെതിരെയും സ്ഥാപനത്തിനെതിരെയും കർശനമായ നടപടികൾ സ്വീകരിക്കും. എറണാകുളം മാർക്കറ്റ് നിലവിൽ തുറക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും മന്ത്രി പ്രതികരിച്ചു.

Story Highlights: Minister VS Sunil Kumar