‘കൊവിഡ് പോരാളികളോട് രാജ്യം കടപ്പെട്ടിരിക്കുന്നു’; സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി

August 14, 2020
President Ramnath Kovind's address to nation

നമ്മുടെ രാജ്യം 74-ാം സ്വാതന്ത്ര്യദിനത്തിലേക്കു കടക്കുകയാണ്. സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായി രാഷ്ട്രപതി റാംനാഥ് കോവിന്ദ് രാജ്യത്തെ അഭിസംബോധന ചെയ്തു. കൊവിഡ് 19 എന്ന മഹാരമാരിയുടെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ സ്വാതന്ത്ര്യദിന സന്ദേശം.

കൊറോണ വൈറസ് ലോകമെമ്പാടുമുള്ള ജനജീവിതത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് പോരാളികള്‍ക്ക് രാഷ്ട്രപതി പ്രത്യേക നന്ദിയും അറിയിച്ചു. പ്രതിരോധപ്രവര്‍ത്തനത്തില്‍ മുന്നില്‍ നിന്നും പ്രവര്‍ത്തിച്ച എല്ലാ ഡോക്ടര്‍മാരോടും നഴ്‌സുമാരോടും ആരോഗ്യപ്രവര്‍ത്തകരോടും മറ്റ് എല്ലാ കൊവിഡ് പോരാളികളോടും രാജ്യം കടപ്പെട്ടിരിക്കുന്നു എന്നു സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ് പറഞ്ഞു.

Read more: അതിജീവനത്തിന്റെ പ്രതീക്ഷ പകര്‍ന്ന് വിനീത് ശ്രീനിവാസനും സണ്ണി വെയ്‌നും; ശ്രദ്ധനേടി ‘റിട്ടേണ്‍’

തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷം. മഹാമാരി പടര്‍ത്തുന്ന വൈറസ് മനുഷ്യജീവന് ഭീഷണിയുയര്‍ത്തുകയും എല്ലാ മേഖലകളിലേയും പ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്ത സാഹചര്യമാണിപ്പോള്‍. ഈ മഹാമാരിയുടെ വ്യാപനത്തെ ചെറുക്കാന്‍ നമുക്ക് സാധിച്ചു. അതിലൂടെ നിരവധി മനുഷ്യജീവനുകളും സംരക്ഷിക്കാനും നമുക്ക് സാധിച്ചുവെന്ന് രാഷ്ട്രപതി കൂട്ടിചേര്‍ത്തു. സാധാരണമായ പരിശ്രമിത്തിലൂടെയാണ് വെല്ലുവിളിയെ നേരിടാന്‍ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story highlights: President Ramnath Kovind’s address to nation