‘കൊറോണം’ ആണ്; നല്ലോണം സൂക്ഷിച്ച് ഒരു ഓണം- ആശംസകളുമായി താരങ്ങൾ

August 31, 2020

സർക്കാർ നിർദേശങ്ങൾ പാലിച്ച് ഓണാഘോഷങ്ങൾ നടത്തുന്ന തിരക്കിലാണ് എല്ലാവരും. ഉത്രാട പാച്ചിലും ആരവങ്ങളുമില്ലാത്ത ഈ ഓണം കരുതലിന്റേതാണ്. അതീവ ജാഗ്രതയോടെ സാമൂഹിക അകലം പാലിച്ച് ഓണം ആഘോഷിക്കണം എന്നാണ് സിനിമാ താരങ്ങൾ ആശംസിക്കുന്നത്.

https://www.facebook.com/ActorMohanlal/videos/961350847718646

സാമൂഹിക അകലം പാലിച്ചും സർക്കാർ നിർദേശങ്ങൾ അനുസരിച്ചും ഈ വർഷം ഓണം ആഘോഷിക്കണമെന്നാണ് മോഹൻലാൽ ആശംസിക്കുന്നത്. ഓണാഘോഷത്തിനിടയിൽ കൊവിഡ് മഹാമറിക്കെതിരായ ജാഗ്രത കൈവെടിയരുതെന്നാണ് മമ്മൂട്ടിയുടെ നിർദേശം.

https://www.facebook.com/Mammootty/videos/646954155953706

ഒരുമയുടെയും സഹിഷ്ണുതയുടെയും കരുതലിന്റെയും തിരുവോണാശംസകൾ നേർന്ന് ഭാര്യക്കൊപ്പമുള്ള ചിത്രമാണ് സുരേഷ് ഗോപി പങ്കുവയ്ക്കുന്നത്. ഇസുക്കുട്ടനൊപ്പമുള്ള രണ്ടാമത്തെ ഓണമാണ് കുഞ്ചാക്കോ ബോബന്റേതും പ്രിയയുടേതും. ഇസഹാക്കിനൊപ്പമുള്ള ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ ബോബൻ ആശംസ അറിയിക്കുന്നത്.

https://www.facebook.com/ActorSureshGopi/posts/1824867067655902

നിവിൻ പോളി, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, അനുശ്രീ, മംമ്ത തുടങ്ങിയവരെല്ലാം ഓണചിത്രങ്ങളിലൂടെ ആശംസ പങ്കുവെച്ചു. ‘അതെ… കൊറോണം ആണ്’ എന്നാണ് മംമ്ത കുറിക്കുന്നത്. ഇത്തവണ ആഘോഷങ്ങൾ ഇല്ലാത്തതുകൊണ്ടുതന്നെ എല്ലാവരും ഡിജിറ്റൽ ആഘോഷങ്ങളിലാണ്.

https://www.instagram.com/p/CEhcMCcMBV3/?utm_source=ig_web_copy_link

Story highlights- celebrities onam wishes