‘കൊറോണം’ ആണ്; നല്ലോണം സൂക്ഷിച്ച് ഒരു ഓണം- ആശംസകളുമായി താരങ്ങൾ

സർക്കാർ നിർദേശങ്ങൾ പാലിച്ച് ഓണാഘോഷങ്ങൾ നടത്തുന്ന തിരക്കിലാണ് എല്ലാവരും. ഉത്രാട പാച്ചിലും ആരവങ്ങളുമില്ലാത്ത ഈ ഓണം കരുതലിന്റേതാണ്. അതീവ ജാഗ്രതയോടെ സാമൂഹിക അകലം പാലിച്ച് ഓണം ആഘോഷിക്കണം എന്നാണ് സിനിമാ താരങ്ങൾ ആശംസിക്കുന്നത്.

Happy Onam Everyone 😊

Posted by Mohanlal on Sunday, 30 August 2020

സാമൂഹിക അകലം പാലിച്ചും സർക്കാർ നിർദേശങ്ങൾ അനുസരിച്ചും ഈ വർഷം ഓണം ആഘോഷിക്കണമെന്നാണ് മോഹൻലാൽ ആശംസിക്കുന്നത്. ഓണാഘോഷത്തിനിടയിൽ കൊവിഡ് മഹാമറിക്കെതിരായ ജാഗ്രത കൈവെടിയരുതെന്നാണ് മമ്മൂട്ടിയുടെ നിർദേശം.

എല്ലാ മലയാളികൾക്കും എന്റെ ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ

എല്ലാ മലയാളികൾക്കും എന്റെ ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ 🙂

Posted by Mammootty on Sunday, 30 August 2020

ഒരുമയുടെയും സഹിഷ്ണുതയുടെയും കരുതലിന്റെയും തിരുവോണാശംസകൾ നേർന്ന് ഭാര്യക്കൊപ്പമുള്ള ചിത്രമാണ് സുരേഷ് ഗോപി പങ്കുവയ്ക്കുന്നത്. ഇസുക്കുട്ടനൊപ്പമുള്ള രണ്ടാമത്തെ ഓണമാണ് കുഞ്ചാക്കോ ബോബന്റേതും പ്രിയയുടേതും. ഇസഹാക്കിനൊപ്പമുള്ള ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ ബോബൻ ആശംസ അറിയിക്കുന്നത്.

ഒരുമയുടെയും സഹിഷ്ണുതയുടെയും കരുതലിന്റെയും തിരുവോണാശംസകൾ ഏവർക്കും നേരുന്നു!Stay safe at home and enjoy Onam! ❤

Posted by Suresh Gopi on Sunday, 30 August 2020

നിവിൻ പോളി, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, അനുശ്രീ, മംമ്ത തുടങ്ങിയവരെല്ലാം ഓണചിത്രങ്ങളിലൂടെ ആശംസ പങ്കുവെച്ചു. ‘അതെ… കൊറോണം ആണ്’ എന്നാണ് മംമ്ത കുറിക്കുന്നത്. ഇത്തവണ ആഘോഷങ്ങൾ ഇല്ലാത്തതുകൊണ്ടുതന്നെ എല്ലാവരും ഡിജിറ്റൽ ആഘോഷങ്ങളിലാണ്.

Story highlights- celebrities onam wishes