വിവാഹ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ച് റോഷൻ ബഷീർ; ഇത് നമ്മുടെ വരുൺ അല്ലേയെന്ന് ആരാധകർ

ദൃശ്യം എന്ന ചിത്രത്തിലെ അഭിനയിത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധ നേടിയ താരമാണ് റോഷൻ ബഷീർ. കഴിഞ്ഞ കുറച്ച് നാളുകളായി വെള്ളിത്തിരയിൽ നിന്നും വിട്ടുനിന്ന താരത്തിന്റെ വിവാഹ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. കഴിഞ്ഞ ദിവസമായിരുന്നു റോഷന്റെ വിവാഹം. ഫർസാനയാണ് വധു. എൽ എൽ ബി ബിരുദധാരിയായ ഫർസാന ചലച്ചിത്രതാരം മമ്മൂട്ടിയുടെ ബന്ധുകൂടിയാണ്. ലോക്ക് ഡൗൺ ആയതിനാൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മാത്രം സാന്നിധ്യത്തിലാണ് വിവാഹം നടന്നത്. ചലച്ചിത്രതാരം കലന്തൻ ബഷീറിന്റെ മകനാണ് റോഷൻ.

https://www.instagram.com/p/CD-cbROgjOU/?utm_source=ig_embed

‘ബാങ്കിംഗ് അവേഴ്സ്’, ‘റെഡ് വൈന്‍’ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ട താരം ജീത്തു ജോസഫ് ചിത്രം ‘ദൃശ്യ’ത്തിലുടെയാണ് ശ്രദ്ധേയനാകുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം 2013 നാണ് പ്രദര്‍ശനത്തിനെത്തിയത്. ബോക്സ് ഓഫീസ് ചരിത്രത്തില്‍ത്തന്നെ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു ദൃശ്യം. ചിത്രത്തിൽ ഒരു പൊലീസ് ഓഫീസറുടെ മകനായാണ് റോഷൻ എത്തിയത്. ദൃശ്യം സിനിമയുടെ തെലുങ്ക് റീമേക്ക് ‘ദൃശ്യം’, തമിഴ് റീമേക്ക് ‘പാപനാശ’ത്തിലും റോഷന്‍ വേഷമിട്ടിട്ടുണ്ട്.

അതേസമയം ദൃശ്യം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. മോഹന്‍ലാല്‍ നായകനായെത്തുന്ന ദൃശ്യം-2 എന്ന സിനിമ സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിക്കും എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവിലെ കൊവിഡ് ഭീഷണി മാറിയാല്‍ ചിത്രം ഡിസംബറില്‍ റിലീസ് ചെയ്‌തേക്കുമെന്നും സൂചനയുണ്ട്.

Story Highlights: drishyam fame roshan basheer wedding photos