ഏഴ് വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത ചിത്രത്തിലെ ഡിലീറ്റഡ് ഭാഗങ്ങൾ പുറത്തുവിട്ട് അണിയറപ്രവർത്തകർ; ചിരി വീഡിയോ

Honey bee

ആസിഫ് അലി – ലാൽ കൂട്ടുകെട്ടിൽ ഒരുങ്ങി തിയേറ്ററിൽ വൻ വിജയമായി മാറിയ ചിത്രമാണ് ഹണിബീ. ആസിഫ് അലിയും ഭാവനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും ലാൽ ജൂനിയർ ആണ്.ചിത്രത്തെ പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗവും എത്തിയിരുന്നു. ഇതിനും വൻ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രം റിലീസ് ചെയ്ത് ഏഴ് വർഷങ്ങൾ പിന്നിടുമ്പോൾ ചിത്രത്തിലെ ചില ഡിലീറ്റഡ് രംഗങ്ങൾ പുറത്തുവിട്ടിരിക്കുയാണ് അണിയറപ്രവർത്തകർ.

സമയക്കുറവ് മൂലം ഒഴിവാക്കിയ രംഗങ്ങൾ ഉൾപ്പെടുന്ന ഭാഗങ്ങളുടെ അഞ്ച് വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഇതിനും മികച്ച സ്വീകാര്യത ലഭിക്കുന്നുണ്ട്.

ആസിഫ് അലിയ്ക്കും ഭാവനയ്ക്കും പുറമെ ബാലു വർഗീസ്, ശ്രീനാഥ് ഭാസി, അര്‍ച്ചന കവി, ലാല്‍, ബാബു രാജ്, വിജയ് ബാബു, ലാല്‍, തുടങ്ങിയ താരനിരകളും ചിത്രത്തിൽ അഭിനയിച്ചിരുന്നു. ഇതിൽ ബാലു അവതരിപ്പിച്ച അംബ്രോസിനും ശ്രീനാഥ് ഭാസി അവതരിപ്പിച്ച അബുവിനും വലിയ ശ്രദ്ധ ലഭിച്ചിരുന്നു. ഇവരുടെ ഭാഗങ്ങൾ ഉൾകൊള്ളുന്ന വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

2013 ലാണ് ചിത്രം റിലീസ് ചെയ്‌തത്‌. ചിത്രത്തിന്റെ രണ്ടാം ഭാഗം 2017 ലാണ് പുറത്തിറങ്ങിയത്. ഒരു കോമഡി ത്രില്ലർ വിഭാഗത്തിൽപെടുന്നതാണ് ചിത്രം.

അതേസമയം ലാൽ ജൂനിയറിന്റേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന മറ്റൊരു ചിത്രമാണ് സുനാമി.

Story Highlights: Honey Bee Deleted Scenes