‘ചൊട്ടയിലെ ശീലം ഇപ്പോഴും തുടരുന്നു’- കണ്ണിറുക്കി കുസൃതി ചിത്രങ്ങളുമായി കുഞ്ചാക്കോ ബോബൻ

വർഷങ്ങളെത്ര കഴിഞ്ഞാലും നിറത്തിലും, അനിയത്തിപ്രാവിലുമൊക്കെ കണ്ട ചോക്ലേറ്റ് ഹീറോയാണ് ആരാധകർക്ക് കുഞ്ചാക്കോ ബോബൻ. എന്നും പ്രേക്ഷകരോട് അടുപ്പം കാത്തുസൂക്ഷിക്കുന്ന താരത്തിന്റെ കുടുംബത്തോടും മലയാളികൾക്ക് സ്നേഹമാണ്. മകൻ ഇസഹാക്കിന്റെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുമ്പോൾ കുഞ്ചാക്കോ ബോബന് ലഭിക്കുന്ന പിന്തുണ വലുതാണ്. ഇപ്പോൾ തന്റെ ചെറുപ്പത്തിലേ ഒരു കുസൃതി ചിത്രവുമായി എത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ.

‘കുഞ്ഞു ചാക്കോച്ചൻ, കുഞ്ചാക്കോച്ചൻ’ എന്നിങ്ങനെ ചെറുപ്പത്തിലെയും അടുത്ത കാലത്തെടുത്തതുമായ ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിരിക്കുന്നത്. രണ്ടു ചിത്രങ്ങളിലും കണ്ണിറുക്കി നിൽക്കുന്നതാണ് പ്രത്യേകത. ചൊട്ടയിലെ ശീലം ഇപ്പോഴും തുടരുന്നു എന്ന കുറിപ്പുമുണ്ട്.

ലോക്ക് ഡൗൺ സമയത്ത് വിനോദങ്ങളും, പരിശീലനങ്ങളുമൊക്കെയായായാണ് കുഞ്ചാക്കോ ബോബൻ സമയം ചിലവഴിക്കുന്നത്. അതിനിടെ പഴയ കോളേജ് ഓർമ്മകളും താരം പങ്കുവെച്ചിരുന്നു. സുഹൃത്തുക്കൾക്കൊപ്പം സ്റ്റേജിൽ കയറി പാട്ടുപാടുന്നതും ക്ലാസ് കട്ട് ചെയ്തു കറങ്ങിനടന്നതുമൊക്കെ ചിത്രങ്ങൾ സഹിതം കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിരുന്നു.

Read more: വിദേശത്ത് ഷൂട്ടിങ്ങിനെത്തിയ ആമിർ ഖാനെ ആവേശത്തിൽ എടുത്തുയർത്തി ആരാധിക- രസകരമായ വീഡിയോ

കോളേജ് പഠനത്തിന് ശേഷമാണ് കുഞ്ചാക്കോ ബോബൻ സിനിമ ലോകത്തേക്ക് ചുവടുവച്ചത്. 1997ൽ തന്നെയാണ് ‘അനിയത്തിപ്രാവ്’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചത്. ‘ധന്യ’ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചായിരുന്നു വെള്ളിത്തിരയിൽ തുടക്കം കുറിച്ചത്. ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ‘അഞ്ചാം പാതിരാ’ വൻ വിജയമായിരുന്നു. ലോക്ക് ഡൗൺ കാലത്ത് മകൻ ഇസഹാക്കിനൊപ്പമുള്ള വിശേഷങ്ങൾ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ സജീവമാണ് കുഞ്ചാക്കോ ബോബൻ.

Story highlights- Kunchacko boban’s throwback photo