ശക്തമായ ഇടിമിന്നലിൽ രൂപംകൊള്ളുന്ന ശില്പങ്ങൾ; കാരണമിതാണ്

ശക്തമായ ഇടിമിന്നലിൽ രൂപംകൊള്ളുന്ന ശില്പങ്ങളെക്കുറിച്ച് കേട്ടിട്ടില്ലേ..ഇവയെ ഫള്‍ഗുറൈറ്റ്സ് എന്നാണ് വിളിക്കുന്നത്. ശക്തമായ ഇടിമിന്നൽ ഭൂമിയിൽ പതിക്കുമ്പോൾ ഉണ്ടാകുന്ന അത്ഭുത പ്രതിഭാസമാണ് ഫള്‍ഗുറൈറ്റ്സ്. അതേസമയം ശക്തമായ ഇടിമിന്നൽ ഏൽക്കുന്നത് മണലിൽ ആണെങ്കിൽ അവ മനോഹരമായ ശില്പന്നങ്ങൾ പോലെ തോന്നും. എന്നാൽ ഇടിമിന്നൽ ഏൽക്കുന്നത് മണ്ണിലാണെങ്കിൽ അവ ഭൂമിയുടെ അടിയിൽ ആയിരിക്കും രൂപംകൊള്ളുക. ശക്തമായ ഇടിമിന്നലിനെത്തുടർന്ന് ഉണ്ടാകുന്ന കനത്ത ചൂടിൽ മണൽ ഉരുകിയാണ് ഇത്തരത്തിൽ മനോഹരമായ പ്രതിഭാസകൾ സൃഷ്ടിക്കപ്പെടുന്നത്.

മീറ്ററുകളോളം നീളത്തിൽ ഇവ പ്രത്യക്ഷപ്പെടുമെന്നാണ് പറയപ്പെടുന്നത്. ശക്തമായ മിന്നലിൽ ഭൂമിയുടെ എല്ലാ ഭാഗങ്ങളിലും ഇവ ഉണ്ടാകാറുണ്ടെങ്കിലും മണൽ കൂടുതൽ ഉള്ള മരുഭൂമികളിലാവും ഇത് കൃത്യമായി കാണാൻ കഴിയുക. ഇത്തരത്തിൽ പ്രത്യക്ഷപ്പെട്ട നിരവധി ഫള്‍ഗുറൈറ്റ്സുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. ഫ്ലോറിഡയില്‍ കണ്ടെത്തിയ ഫള്‍ഗുറൈറ്റ്സ് ആണ് ഇതുവരെയുളള്ളവയില്‍ ഏറ്റവും വലിയ ഫള്‍ഗുറൈറ്റ്സായി കണക്കാക്കപ്പെടുന്നത്. 4.9 മീറ്റര്‍ അഥവാ 16 അടിയാണ് ഇതിന്റെ നീളം.

Read also: നാദസ്വരത്തിൽ ‘പ്രാണസഖി’ വായിച്ച് ശ്രീരേഷ്; അസാധ്യ പ്രകടനത്തിന് നിറഞ്ഞ് കൈയടിച്ച് സോഷ്യൽ മീഡിയ

പലപ്പോഴും ഫള്‍ഗുറൈറ്റ്സുകളെ നിരീക്ഷിച്ചാണ് ഇടിമിന്നലിന്റെ ശക്തിയും ഗതിയും താപനിലയുമെല്ലാം ഗവേഷകർ മനസിലാക്കുന്നത്. പലപ്പോഴും ഗ്ലാസുകൾ കൊണ്ടുള്ള തുരങ്കം പോലെയാണ് ഇവ പ്രത്യക്ഷപ്പെടുക.

Story Highlights: reason behind fulgurites