കൊവിഡ്ക്കാലത്ത് കടകളില്‍ പോകുമ്പോള്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

August 20, 2020
Things to keep in mind when going to onam shopping

കൊവിഡ് 19 വ്യാപനത്തെ ചെറുക്കാന്‍ കനത്ത ജാഗ്രത തുടരുകയാണ് സംസ്ഥാനത്തില്‍. എന്നാല്‍ ഓണക്കാലമായതോടെ പലരും വിപണികളില്‍ ഷോപ്പിങ്ങിനായി പോകാനുള്ള സാധ്യത കൂടുതലാണ്. നാം ഒരു മഹാമാരിയുമായുള്ള പോരാട്ടത്തിലായതുകൊണ്ടു തന്നെ പ്രത്യേക കരുതലും ശ്രദ്ധയും നല്‍കേണ്ടതുണ്ട് ഷോപ്പിങ്ങിനായി പുറത്തു പോകുമ്പോള്‍.

കൊവിഡ് കാലത്ത് കടകളില്‍ പോകുമ്പോള്‍ പ്രധാനമായു ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ കുട്ടികളെ കൂടെ കൂട്ടാതിരിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ തന്നെ പ്രായമായവരേയും. കാരണം ഇവരില്‍ രോഗം പടരാനുള്ള സാധ്യത കൂടുതലാണ്. ഷോപ്പിങിന് പോകുന്നതിന് മുന്‍പേ തന്നെ ആവശ്യമായ സാധനങ്ങളുടെ ലിസ്റ്റ് തയാറാക്കണം. ഒരുപാട് നേരം കടയില്‍ ചിലവഴിക്കേണ്ട ആവശ്യം വരില്ല ഇങ്ങനെ കൃത്യമായി ലിസ്റ്റ് തയാറാക്കിയാല്‍. വീട്ടിലുള്ള പരമാവധി ആളുകളെ കടയില്‍ കൊണ്ടുപോകാതെ ഒന്നോ രണ്ടോ ആളുകള്‍ മാത്രം പോകാനും ശ്രദ്ധിക്കുക.

Read more: അജയനായി ‘മണിയറയിലെ അശോകനില്‍’ സണ്ണി വെയ്ന്‍

കടകളില്‍ എത്തിയാല്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകളുടെ ശുചിത്വം ഉറപ്പാക്കാണം. വസ്ത്രം എടുക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ട്രയല്‍ റൂമുകള്‍ ഉപയോഗിക്കാതെ ഇരിക്കുക. അതുകൊണ്ടുതന്നെ വീട്ടില്‍ നിന്നും അളവിന്റെ കാര്യത്തില്‍ കൃത്യത വരുത്തിയ ശേഷം വേണം കടയിലേക്ക് സാധനങ്ങള്‍ എടുക്കാന്‍ പോകാന്‍. ഏത് കടയില്‍ പോയാലും സാമൂഹിക അകലം കര്‍ശനമായി പാലിക്കുക. കുറഞ്ഞത് രണ്ട് മീറ്റര്‍ അകലമെങ്കിലും പാലിക്കണം. അതുപോലെ തന്നെ മാസ്‌കും നിര്‍ബന്ധമായി ധരിച്ചിരിക്കണം.

പണമിടപാട് നടത്തുന്നതിന് മുന്‍പും ശേഷവും സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വ്യത്തിയാക്കേണ്ടതുണ്ട്. ഷോപ്പിങ് കഴിഞ്ഞ് തിരികെ എത്തിയാല്‍ ഉടന്‍ വ്യക്തി ശുചിത്വവും ഉറപ്പുവരുത്തേണ്ടതുണ്ട്.

Story highlights: Things to keep in mind when going to onam shopping