ഇത് പ്രകൃതി ഒരുക്കിയ അത്ഭുതകാഴ്ച; അഗ്നിപർവ്വത സ്ഫോടനങ്ങളുടെ ഫലമായുണ്ടായ സർട്ട്സി ദ്വീപിനുണ്ട് നിരവധി പ്രത്യേകതകൾ

September 30, 2020

പ്രകൃതി ഒരുക്കുന്ന പല പ്രതിഭാസങ്ങളെയും വിസ്മയത്തോടെയാണ് മനുഷ്യൻ നോക്കികാണുന്നത്. അത്തരത്തിൽ മനുഷ്യന്റെ ചിന്തയേയും ബുദ്ധിയേയുമൊക്കെ അത്ഭുതപ്പെടുത്തിയ ഒന്നാണ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അഗ്നിപർവ്വത ദ്വീപായ സർട്ട്സി. ഐസ്‌ലാൻഡിന്റെ തെക്കേ അറ്റത്ത് വെസ്റ്റ്‌മന്നയ്ജാർ ദ്വീപുസമൂഹത്തിൽ സ്ഥിതി ചെയ്യുന്ന ഈ കൊച്ചു ദ്വീപ് അത്ഭുതകഴ്ചകളുടെ കേന്ദ്രമാണ്. 50 വർഷം മുൻപ് കടലിനടിയിൽ നിന്നും ഉയർന്നുവന്ന ഒരു ദ്വീപാണിത്.

1963 നവംബർ 13 നാണ് ഈ ദ്വീപ് രൂപംകൊണ്ടത്. സമുദ്ര നിരപ്പിൽ നിന്നും 130 മീറ്റർ താഴെ ഉണ്ടായ അഗ്നി പർവ്വത സ്ഫോടനങ്ങളുടെ ഫലമായാണ് ഈ ദ്വീപ് രൂപം പ്രാപിച്ചത്. മൂന്നാർ വർഷം കൊണ്ടാണ് ഈ ദ്വീപ് ഇന്ന് കാണുന്ന രീതിയിലേക്ക് രൂപ പ്രാപിച്ചത്. 2.7 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ പരമാവധി വലുപ്പം. ആ വഴിയ്ക്ക് കപ്പൽ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരാണ് ഈ പ്രദേശത്ത് പുക ഉയരുന്നത് ആദ്യം കാണുന്നത്. പിന്നീട് ഇവിടെ നടത്തിയ അന്വേഷണങ്ങളുടെയും പരിശോധനകളുടെയും ഫലമായാണ് ഇതൊരു പുതിയ ദ്വീപ് രൂപം കൊണ്ടതാണെന്ന് കണ്ടെത്തിയത്.

Read also: മലയാളം സിനിമയ്ക്ക് സംഗീതം ഒരുക്കാൻ ഹോളിവുഡിൽ നിന്നും ഇവാൻസ് എത്തുന്നു; ഹൊറർ ചിത്രം ഉടൻ

അതേസമയം നോർസ് പുരാണത്തിലെ ഭീമാകാരമായ രൂപമുള്ള സര്‍ട്ടര്‍ എന്ന കഥാപാത്രത്തിന്‍റെ പേരാണ് ഈ ദ്വീപിന് നൽകിയിരിക്കുന്നത്. ഗവേഷകർക്ക് മാത്രമേ ഈ പ്രദേശത്തേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളു. വിനോദ സഞ്ചാര നിരോധന കേന്ദ്രം കൂടിയാണ് ഈ പ്രദേശം. ‘പ്രകൃതിദത്ത ഗവേഷണശാല’ എന്നാണ് ഈ പ്രദേശത്തെ വിശേഷിപ്പിക്കുന്നത്.

Story Highlights:50 year old surtsey island