ഓട്ടോ ഡ്രൈവറുടെ മകനായി ജനിച്ചു, എതിർപ്പുകളെയും സാമ്പത്തീക ബുദ്ധിമുട്ടുകളെയും മറികടന്ന് നൃത്തം പഠിച്ചു; പ്രചോദനം കമൽ സിങ്

September 23, 2020

ഡൽഹിയിൽ ഒരു റിക്ഷാക്കാരന്റെ മകനായാണ് കമൽ സിങ് ജനിച്ചത്. സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന കമൽ സിങ്ങിന് പ്രത്യകിച്ച് വലിയ ആഗ്രഹങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഒരിക്കൽ അവിചാരിതമായി ‘എനിബഡി ക്യാൻ ഡാൻസ്’ എന്ന സിനിമ കണ്ടത് മുതലാണ് കമൽ സിങ്ങിന് നൃത്തത്തോട് ഒരു വല്ലാത്ത ഇഷ്ടം തോന്നുന്നത്. പിന്നീടങ്ങോട്ട് നൃത്തം പഠിക്കണം എന്ന ആഗ്രഹമായി കമൽ സിങ്ങിന്.

എന്നാൽ ബാലെയുടെ ലോകത്തിലേക്കുള്ള കമലിന്‍റെ യാത്ര തുടങ്ങുന്നത് ദില്ലിയില്‍ ബല്ലറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് നടത്തുന്ന ഫെര്‍ണാഡോ അഗ്വിലേറയെ കണ്ടുമുട്ടിയത് മുതലാണ്. അദ്ദേഹത്തിന്റെ ക്ലാസിൽ ചേർന്ന കമല്‍ താനും ബാലെയും തമ്മിൽ ഒരു അഭേദ്യമായ ബന്ധം ഉണ്ടെന്ന തിരിച്ചറിഞ്ഞു. അവിടെ നിന്നും ബാലെ പാഠങ്ങള്‍ അവന്‍ എളുപ്പത്തില്‍ പഠിച്ചെടുത്തു. 17-ആം വയസിൽ ബാലെ അഭ്യസിച്ച് തുടങ്ങിയ കമലിൽ മറ്റ് കുട്ടികളിൽ നിന്നും വ്യത്യസ്തമായ എന്തോ ഒന്ന് ഉണ്ടെന്ന് ഫെര്‍ണാഡോ അഗ്വിലേറയും കണ്ടെത്തി.

അതേസമയം കമൽ സിങ് ജനിച്ച് വളർന്ന സമുദായത്തെ സംബന്ധിച്ച് അംഗീകരിക്കാവുന്ന ഒന്നായിരുന്നില്ല ബാലെ. അതുകൊണ്ടുതന്നെ എതിർപ്പുകളെയും സാമ്പത്തീക ബുദ്ധിമുട്ടുകളെയും മറികടന്നാണ് ഈ ചെറുപ്പക്കാരൻ തന്റെ ഡാൻസ് എന്ന സ്വപ്നം സഫലമാക്കിയത്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് കമലിനെത്തേടി ഇംഗ്ലീഷ് നാഷണല്‍ ബല്ലറ്റ് സ്കൂളില്‍ നിന്നും ഒരു കത്ത് എത്തുന്നത്. എന്നാല്‍, ഏകദേശം എട്ട് ലക്ഷത്തിനടുത്ത് രൂപ അവിടെ പരിശീലനം പൂര്‍ത്തിയാക്കാന്‍ ആവശ്യമായിരുന്നു. അങ്ങനെ അവൻ പണം സ്വരൂപിക്കനായി ക്രൗഡ് ഫണ്ടിങ് നടത്തുകയായിരുന്നു കമൽ. ഇന്ന് ഈ ഇരുപതുകാരന്‍ ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ച തുകയുപയോഗിച്ച് ലണ്ടനിലെ ഇംഗ്ലീഷ് നാഷണല്‍ സ്കൂള്‍ ഓഫ് ബല്ലറ്റില്‍ ചേർന്നിരിക്കുകയാണ്.

Story Highlights:ballet dancer kamal singh inspiring story