കളിക്കളത്തിലെ കരുതൽ; സുഹൃത്തിനെ സ്‌കോർ നേടാൻ സഹായിക്കുന്ന ബാലൻ, സ്നേഹം നിറച്ചൊരു വീഡിയോ

September 16, 2020

പൊതുവെ കളിക്കളത്തിൽ വാശിയും ആവേശവുമൊക്കെയാണ് കാണാറുള്ളത്. എന്നാൽ കളിക്കിടെ തന്റെ സുഹൃത്തിനോട് കാണിച്ച ഒരു കുട്ടിയുടെ കരുതലിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധയാകർഷിക്കുന്നത്. വീഡിയോ അല്പം പഴയതാണെന്ന് തോന്നുന്നുണ്ടെങ്കിലും ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു മുൻ അമേരിക്കൻ ബാസ്കറ്റ്ബോൾ  താരമായ റെക്സ് ചാപ്മാൻ പങ്കുവെച്ച ഈ വീഡിയോ.

ബാസ്കറ്റ് ബോൾ മത്സരത്തിനിടെയിലെ 50- ആം നമ്പർ കളിക്കാരനാണ് വീഡിയോയിലെ താരം. സ്കൂൾ തലത്തിൽ വളരെ വാശിയേറിയ മത്സരം നടക്കുന്നതിനിടെയാണ് തന്റെ ടീമിലെ ഏറ്റവും ചെറിയ കളിക്കാരന് തനിക്ക് ലഭിച്ച അവസരം നൽകി ഈ കൊച്ചുമിടുക്കൻ ശ്രദ്ധ നേടുന്നത്. എന്നാൽ സ്കോർ നേടാനുള്ള ഇരുവരുടെയും ആദ്യ ശ്രമം പരാജയമായിരുന്നു. പക്ഷെ തന്റെ കൂട്ടുകാരനും ഒരു സ്കോർ നേടണം എന്നാഗ്രഹിച്ചിരുന്ന ഈ ബാലൻ തനിക്ക് ലഭിച്ച രണ്ടാമത്തെ അവസരവും സുഹൃത്തിന് നൽകുകയായിരുന്നു. ഈ ശ്രമത്തിൽ വിജയം നേടാനും ഇവർക്ക് കഴിഞ്ഞു.

Read also:ഇത് മോഹൻലാലിനൊപ്പമുള്ള അപൂർവ ചിത്രം; ‘ചക്രം’ സെറ്റിലെ ചിത്രം പങ്കുവെച്ച് വിദ്യാ ബാലൻ

ആദ്യമായി സ്കോർ നേടാനായതിന്റെ സന്തോഷത്തിൽ തുള്ളിച്ചാടുന്ന കുട്ടിയും അവന്റെ സന്തോഷത്തിൽ ആനന്ദിക്കുന്ന കൂട്ടുകാരനുമൊക്കെ വീഡിയോയിലെ ഏറ്റവും സന്തോഷം നൽകുന്ന കാഴ്ചകളാണ്. സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഈ നന്മ വീഡിയോയ്ക്കും തന്റെ അവസരം പ്രിയ സുഹൃത്തിന് നൽകിയ ബാലനുമൊക്കെ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

https://twitter.com/RexChapman/status/1305252604998451205

Story Highlights:boy helps his friend score a basket