ഇത് കൊവിഡ് കാലത്തെ ചില അനുഭവങ്ങൾ; ശ്രദ്ധേയമായി ഫോട്ടോഗ്രാഫി മത്സരത്തിലെ ചിത്രങ്ങൾ

ലോകത്തിന്റെ ഗതിതന്നെ മാറ്റിമറിച്ച വൈറസാണ് കൊവിഡ്-19. ചൈനയിലെ വുഹാൻ എന്ന ഗ്രാമത്തിൽ നിന്നും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിച്ച കൊറോണ വൈറസ്, ലോക ജനതയെ മുഴുവൻ ഭീതിയിലാഴ്ത്തി ഇന്നും രോഗവ്യാപനം അതിതീവ്രമായി തുടരുകയാണ്. ദിനംപ്രതി രോഗത്തിന്റെ ലക്ഷണങ്ങളും മാറിവരുന്നു. വാക്സിൻ പരീക്ഷണങ്ങളും പുരോഗമിക്കുകയാണ്. എന്നാൽ കൊറോണ വൈറസിന്റെ നാൾ വഴികളിൽ മനുഷ്യൻ കടന്നുപോയത് വളരെയധികം ബുദ്ധിമുട്ടേറിയ നിമിഷങ്ങളിലൂടെയാണ്.

ബ്രിട്ടനിലെ ഒരു ഓണ്‍ലൈന്‍ ഫോട്ടോഗ്രാഫി മത്സരത്തിന്റെ ഭാഗമായി കൊവിഡ് കാലത്തെ ജീവിതത്തിന്റെ ചിത്രങ്ങൾ ജനങ്ങൾ പകർത്തിയിരുന്നു. ഇതിൽ അവസാന ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചില ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്.

ലോക്ക്ഡൗണില്‍ വിജനമായ ആശുപത്രി വഴിയിലൂടെ നടക്കുകന്ന ടോണി ഹഡ്ഗല്‍ എന്ന 12കാരന്ന്റെ ചിത്രവും, കൊവിഡ് പോരാട്ടങ്ങളുടെ മുന്‍നിരയില്‍ നില്‍ക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൈയടിച്ച് അഭിനന്ദനം നേരുന്ന സാമൂഹ്യപ്രവര്‍ത്തകയുടെ ചിത്രവും ഒക്കെ അത്തരത്തിൽ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്.

ഇതിന് പുറമെ ലോക്ക്ഡൗണിൽ വിവാഹ ആഘോഷങ്ങൾ നടത്താൻ കഴിയാതിരുന്നതിനാൽ കുട്ടികൾക്ക് മുന്നിൽ വിവാഹ വസ്ത്രങ്ങള്‍ അണിഞ്ഞ് പോസ് ചെയ്യുകന്ന ദമ്പതികളുടെ ചിത്രവും കൊവിഡ് കാലത്തെ ‘പാനിക്’ ഓര്‍മ്മിപ്പിക്കുന്ന ചിത്രങ്ങളും രക്താര്‍ബുദത്തെ തുടര്‍ന്ന് ചികില്‍സയിലുള്ള മകൻ മിലായെ കാണാന്‍ ജനലിനരികെയെത്തിയിരിക്കുന്ന പിതാവ് സ്‌കോട്ടിന്റെ ചിത്രവുമൊക്കെ കരൾ അലിയിപ്പിക്കുന്ന ചിത്രങ്ങളാണ്.

Story Highlights: Covid 19 photos