സംസ്ഥാനത്ത് 6000 കടന്ന് കൊവിഡ് ബാധിതർ; ഇന്ന് സ്ഥിരീകരിച്ചത് 6324 പേർക്ക്

Covid 19 Kerala Latest Updates

സംസ്ഥാനത്ത് 6000 കടന്ന് കൊവിഡ് ബാധിതർ. ഇന്ന് സ്ഥിരീകരിച്ചത് 6324 പേർക്ക്. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലെ ഏറ്റവും ഉയർന്ന കണക്കാണ് കേരളത്തിൽ ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ സമ്പർക്കത്തിലൂടെ രോഗം വ്യാപിച്ചത് 5321 പേർക്കാണ്. ജില്ലയിൽ ഇന്ന് 3168 പേർ രോഗമുക്തരായി. കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ കോഴിക്കോട് ജില്ലയിലാണ്. 883 പേർക്കാണ് കോഴിക്കോട് ജില്ലയിൽ രോഗം ബാധിച്ചത്. ഇതിൽ 820 കേസുകൾ സമ്പർക്കംമൂലമാണ്. ഇന്ന് രോഗം ബാധിച്ചവരിൽ 628 പേരുടെ ഉറവിടം വ്യക്തമല്ല. സംസ്ഥാനത്ത് ഇന്ന് മാത്രം 21 പേരാണ് കൊവിഡ് മൂലം മരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 105 പേർ ആരോഗ്യപ്രവർത്തകരാണ്

Story Highlights: covid updates kerala