വര്‍ക്കൗട്ട് ചെയ്യാം ഒപ്പം ഗോതമ്പും പൊടിക്കാം; ഈ വീഡിയോ കണ്ടത് ലക്ഷക്കണക്കിന് ആളുകള്‍

Cycle based flour grinder viral video

സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. രസകരവും കൗതുകം നിറഞ്ഞതുമായ നിരവധി ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ളത്. അല്‍പം വ്യത്യസ്തമായ ഒരു കാഴ്ചയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നതും.

ആദ്യ കാഴ്ചയില്‍ ഒരു വീട്ടമ്മ വര്‍ക്കൗട്ട് ചെയ്യുന്നതണെന്നേ തോന്നു. സംഗതി ശരിയാണ് വര്‍ക്കൗട്ട് ചെയ്യുകയാണ് വീട്ടമ്മ. പക്ഷെ വേറൊരു സസ്‌പെന്‍സ് കൂടിയുണ്ട്. വര്‍ക്കൗട്ട് ചെയ്യുന്നതിന് അനുസരിച്ച് ഗോതമ്പും പൊടിയുന്നുണ്ട്.

Read more: ജോലിയോട് ഇങ്ങനേയുമുണ്ടോ ഒരു സ്‌നേഹം… സാമൂഹമാധ്യമങ്ങളില്‍ വൈറലായി ഒരു രസികന്‍ ബാര്‍ബര്‍

ഒരു ഗ്രൈന്ററിനോട് ബന്ധിപ്പിച്ചാണ് സൈക്ലിങ് മെഷീന്‍ നിര്‍മിച്ചരിക്കുന്നത്. സൈക്കിളിലിരുന്ന് പെഡല്‍ കറക്കുമ്പോള്‍ ഗ്രൈന്ററിലെ ഗോതമ്പ് പൊടിയായി മാറുന്നു. ഇതിനോടകംതന്നെ നിരവധിപ്പേരാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകള്‍ വീഡിയോ കാണുകയും ചെയ്തു.

Story highlights: Cycle based flour grinder viral video